Month: December 2020
-
NEWS
കേരളത്തെ തകർക്കാൻ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്ന് പിണറായി വിജയൻ
കേരളത്തെ തകർക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കുകയാണ് ബിജെപിയും കോൺഗ്രസും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വെബ്ബ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പലയിടത്തും നടക്കുന്നത് പണംകൊടുത്ത് ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന അപഹാസ്യമായ നിലപാടാണ്. കേരളത്തിൽ എന്നാൽ അത്തരമൊരു ജീർണിച്ച സംസ്കാരം ഇല്ല. അതിനാൽ രാഷ്ട്രീയ വേട്ടയ്ക്കായി അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. അഴിമതിയില്ലാത്ത സംസ്ഥാനമെന്ന ഖ്യാതി തകർക്കാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുന്നത്. നിരാശ ബാധിച്ച യുഡിഎഫും കേരളത്തിൽ കാലുറപ്പിക്കാൻ പരിശ്രമിക്കുന്ന ബിജെപിയും കൈകോർക്കുന്നു.കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്നും പിണറായി വിജയൻ ആരോപിച്ചു. മുസ്ലിങ്ങൾ അകറ്റിനിർത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. അവരെ വോട്ടിനുവേണ്ടി കൂടെ കൂടിയ ലീഗിനും കോൺഗ്രസിനും എതിരായ വികാരം മുസ്‌ലിങ്ങളിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പിണറായി,കേന്ദ്രത്തിന് കത്ത്
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി പുതിയ ക്യാമ്പസിനു ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹർഷ വർദ്ധന് മുഖ്യമന്ത്രി കത്തയച്ചു. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ഗവേഷണ സ്ഥാപനം ആകയാൽ വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു.
Read More » -
NEWS
കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു
കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ചയെന്നു കേന്ദ്രസർക്കാർ. ചർച്ചയ്ക്ക് സമ്മതം ആണ് എന്ന് കർഷക സംഘടനകൾ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം നിർത്തില്ലെന്ന് ഇന്നത്തെ ചർച്ചയിൽ കർഷക സംഘടനകൾ നിലപാടെടുത്തു. കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. എട്ടു ഭേദഗതികൾ കൊണ്ടു വരാം എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ ഇതിനോട് കർഷക സംഘടനകൾ യോജിച്ചില്ല. പ്രക്ഷോഭത്തിലുള്ള പ്രായമായവരും കുട്ടികളും വീട്ടിലേക്ക് പോകണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അഭ്യർത്ഥിച്ചു. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളും സ്ത്രീകളും സമരരംഗത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗൃഹനാഥൻ തെരുവിൽ ഇരിക്കുമ്പോൾ താങ്കൾ അങ്ങനെ വീട്ടിലിരിക്കും എന്നതാണ് സ്ത്രീകളുടെ നിലപാട്. അതുകൊണ്ടാണ് അവർ കുട്ടികളെയുമായി തെരുവിൽ ഇറങ്ങുന്നത്. നടനും ഗായകനുമായ ദിൽജിത് ദോസാഞ്ഞ സമരം ചെയ്യുന്ന കർഷകർക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. പ്രക്ഷോഭത്തിലുള്ള കർഷകർക്ക് തണുപ്പിനെ അതിജീവിക്കാൻ ഉള്ള വസ്ത്രം വാങ്ങാൻ ആണ്…
Read More » -
LIFE
കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് കാലത്ത് ഇതുപോലെയുള്ള മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന വഴിയാണ് ഇത്തരത്തില്‍ പ്രസവം നടന്നത്. യുവതിക്ക് മികച്ച പരിചരണം നല്‍കി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തീയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.…
Read More » -
NEWS
ക്ഷേമപെന്‍ഷന്‍ വസ്തുതകള്‍ മറച്ചുവച്ച് പ്രചാരണം: ഉമ്മന്‍ചാണ്ടി
സാമൂഹിക പെന്‍ഷനില്‍ യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷം (2012) വരുത്തിയ വര്‍ധന മാത്രം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ എട്ടുകാലി മമ്മൂഞ്ഞെന്നു വിളിച്ചതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2013, 2014, 2016 വര്‍ഷങ്ങളില്‍ വരുത്തിയ വര്‍ധന മുഖ്യമന്ത്രി മറച്ചുപിടിച്ചു. lsgkerala.gov.welfarepension എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യമായി കിടക്കുന്ന വസ്തുതകള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളം കൂടാതെ ഔദ്യോഗിക പേജുകളിലും യുഡിഎഫ് 2011- 2016 വരെ 600 രൂപ മാത്രമാണ് പെന്‍ഷന്‍ നല്കിയത് എന്നാണ് പ്രചരിപ്പിക്കുന്നത്. സാമൂഹികക്ഷേമ വകുപ്പ് 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് (സാധാ) നം 571/2014/ സാനീവ, 10.9.2014) ഇതിലെ കള്ളത്തരം പൊളിച്ചടുക്കുന്നു. ഇതനുസരിച്ച് അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ 2014 മുതല്‍ 800 രൂപയാക്കി. അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് 800 രൂപ. 80 ശതമാനത്തിനു…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെല്‍വരാജ് (51), പൂന്തുറ സ്വദേശി ഷാഹുല്‍ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട…
Read More » -
NEWS
23-ാം വയസ്സില്‍ 20 കോടി തട്ടിയ യുവാവിന്റെ കഥ
23 വയസ്സിനിടെ വീസ തട്ടിപ്പ് നടത്തി കേരളത്തില്‍ നിന്നുമാത്രം 20 കോടി രൂപയിലേറെ തട്ടിയെടുത്തു. കുരുക്ക് മുറുകുന്നതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. ഇങ്ങനെ നീളുന്നു മാവേലിക്കര വളളികുന്നം സ്വദേശി ശരത് ചന്ദന്‍ എന്ന യുവാവിന്റെ കഥ. പതിനേഴാം വയസ്സില്‍ പഠിപ്പിക്കാന്‍ അമ്മ ബെംഗളൂരു കൊണ്ടാക്കിയത് മുതലാണ് ശരത് തട്ടിപ്പ് തുടങ്ങിയത്. അവിടെ വെച്ച് അരുണ്‍ കുര്യന്‍ എന്ന യുവാവിനെ പരിചയപ്പെട്ടതോടെ ശരത്തിന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലായി. പിന്നീട് ഇരുവരും ചേര്‍ന്ന് തട്ടിപ്പുകള്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. പണം ഏറെ ചെലവാക്കിയത് വിദേശ യാത്രയ്ക്കും ആഢംബര ജീവിതിത്തിനും. തട്ടിപ്പിലൂടെ പണം വന്നതോടെ ചെന്നൈയിലും കുടകിലും ഫാമുകള്‍, ആലപ്പുഴയിലെ വളളികുന്നത്ത് ഒരു കോടിയിലേറെ മുടക്കി നിര്‍മ്മിച്ച വീട്. സ്വന്തം അക്കൗണ്ടിലെത്തിയ പണം അധികവും അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിതാവ് വിദേശത്തും അമ്മയ്ക്ക് അവിടെ തുണിക്കടയും പിന്നെ എന്തുവേണം ശരത്തിന്. തട്ടിപ്പിന് അമ്മയും കൂട്ടുനിന്നതോടെ നാട്ടില്‍ നിരവധിപ്പേരില്‍…
Read More » -
NEWS
രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ എം എ ബേബി
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വക്കറിന്‍റെ പേര് നല്‍കുന്നതിനെതിരെ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗോൾവള്‍ക്കറുടെ പേര് നല്കാനുള്ള കേന്ദ്ര മോഡിസർക്കാരിന്‍റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കേരള സമൂഹത്തിൽ ഇതിൻറെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ എസ് എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ എസ് എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ…
Read More » -
LIFE
സർക്കാർ വഴങ്ങുന്നു,കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചേക്കും
കർഷകരുടെ ആവശ്യം മുൻനിർത്തി കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ ആലോചിക്കുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കർഷകരുടെ” ന്യായമായ” ആവശ്യങ്ങൾ അംഗീകരിക്കാം എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. കർഷകരുടെ മൂന്നോ നാലോ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാകും ഭേദഗതി എന്നാണ് സൂചന. താങ്ങുവില, വില ഉറപ്പിക്കൽ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആയിരിക്കും ഭേദഗതി. കാർഷിക കരാറുകൾ സംബന്ധിച്ച തർക്കം സബ് ഡിവിഷനിൽ കോടതികളിൽനിന്ന് സിവിൽ കോടതികളിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാരിതര വിപണിയിൽ ഇടപാട് നടത്തുന്ന സ്വകാര്യ കമ്പനികൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും സർക്കാർ കൊണ്ടുവരും. ഭേദഗതി വരുത്തുന്ന നിയമങ്ങൾ പാർലമെന്റിൽ പാസാകുമെന്ന് തന്നെയാണ് സർക്കാർ കരുതുന്നത്. പാർലമെന്റിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് സർക്കാർ മുന്നോട്ടു പോയാൽ കർഷക പ്രക്ഷോഭത്തിന് തീവ്രത കുറയുമെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്. അതേസമയം ചർച്ചക്ക് എത്തിയ കർഷക സംഘടനാ പ്രതിനിധികൾ ഇന്നും കേന്ദ്ര സർക്കാരിന്റെ ഭക്ഷണം…
Read More »
