NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെടൽ,പ്രണയം പിന്നെ പീഡനം, വ്യവസായിയുടെ മകൻ കൊച്ചിയിൽ അറസ്റ്റിൽ
പ്രണയം നടിച്ച് അഞ്ചുവർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായിയുടെ മകൻ അശ്വിൻ കപ്പട്ടി കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശിനിയാണ് അശ്വിൻ കപ്പട്ടിക്കെതിരെ പരാതി നൽകിയത്.
2014 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അശ്വിൻ കപ്പട്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും പണം തട്ടി എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.മൂന്നുമാസമായി ഒളിവിലായിരുന്നു അശ്വിൻ. റിയൽ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അശ്വിൻ കുടുങ്ങുകയായിരുന്നു.
പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തുകയും പിന്നീട് ഒഴിവാക്കുകയാണ് അശ്വിന്റെ രീതി എന്ന് പരാതിയിൽ പറയുന്നു. കൊട്ടേഷൻ ഇടപാടുമായി ബന്ധപ്പെട്ട് അശ്വിന്റെ സഹോദരൻ നേരത്തെ പോലീസ് പിടിയിലായിരുന്നു. മറ്റൊരു സഹോദരൻ കൊച്ചിയിൽ വനിതാ ട്രാഫിക് വാർഡനെ മർദിച്ച കേസിലെ പ്രതിയാണ്.