NEWS

കർഷകർ യെസ് അല്ലെങ്കിൽ നോ പറഞ്ഞ യോഗം ,അലസിപ്പിരിഞ്ഞ അഞ്ചാം വട്ട ചർച്ചയിലെ പ്രധാന 10 കാര്യങ്ങൾ

സർക്കാരും പ്രക്ഷോഭ രംഗത്തുള്ള കർഷകരും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞു .കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ .അറിയാം 10 കാര്യങ്ങൾ .

1 .അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടു .സർക്കാരിന്റെ പ്രതിലോമകരമായ നിലപാടിൽ പ്രതിഷേധിച്ച് ചർച്ചയിൽ കർഷകർ മൗനവ്രതം ആചരിച്ചു .

2 . സർക്കാർ ചോദ്യങ്ങൾക്ക് യെസ് അല്ലെങ്കിൽ നോ എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് കർഷകർ മറുപടി നൽകിയത് .

3 .ഡിസംബർ 9 ന് ആറാം വട്ട ചർച്ച .തീരുമാനങ്ങൾ കൈക്കൊള്ളാൻ സമയം വേണമെന്ന് സർക്കാർ.

4 .ചർച്ചയ്ക്ക് വീണ്ടും തയ്യാർ എന്ന് കർഷകർ .എന്നാൽ 3 നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭം പിൻവലിക്കില്ല .

5 .കർഷകരെ കേൾക്കാൻ തയ്യാറെന്നു കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ .കൂട്ടികളെയും പ്രായമായവരെയും വീടുകളിലേക്ക് അയക്കണമെന്ന് അഭ്യർത്ഥന .

6 .ഡിസംബർ 8 ലെ ഭാരത് ബന്ദുമായി മുന്നോട്ടെന്ന് കർഷകർ .

7 .വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ .

8 .കർഷകർക്ക് പിന്തുണയുമായി കായിക താരങ്ങളും .പദ്‌മശ്രീ,അർജുന അവാർഡുകൾ തിരിച്ചുനൽകാൻ പുരസ്‌കാര ജേതാക്കൾ .

9 .കർഷകരെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ . സമാധാനമായി പ്രതിഷേധിക്കാൻ ആർക്കും അധികാരമുണ്ടെന്ന് യു എൻ .

10 .കർഷകരെ പിന്തുണച്ച് വിദേശത്ത് നിന്ന് ജനപ്രതിനിധികൾ .കർഷകർക്ക് നീതി ലഭ്യമാക്കണമെന്ന് കാനഡയിലും ബ്രിട്ടനിലുമുള്ള ജനപ്രതിനിധികൾ .

Back to top button
error: