NEWS

ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ.പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്:അഡ്വ .ഹരീഷ് വാസുദേവൻ


പേരിടൽ – പ്രതിരോധം എങ്ങനെ?

ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാർഷ്ട്യം മാത്രമാണെന്ന് ആണല്ലോ RSS ഉം BJP യും പറയാതെ പറയുന്നത്. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാൻ തീരുമാനിച്ചതും.

Signature-ad

ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെയോ ഹർഷവർദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലല്ലോ. പക്ഷെ അവർക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരിൽ പോലും ജനങ്ങൾ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും. ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങൾക്കു ഇടണം എന്ന് അറിയാഞ്ഞിട്ടല്ലല്ലോ ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇത് BJP ക്ക് മാത്രമല്ല, നാളെ ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുമ്പോഴും ഇമ്മാതിരി തോന്നിയവാസം കാണിച്ചാൽ നാം അംഗീകരിക്കരുത്.

എങ്ങനെയാണ് നാം പ്രതിരോധിക്കുക?

മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ അഭിപ്രായം കത്ത് ആയി എഴുതിയത് സ്വാഗതാർഹമാണ്. കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്‌സിൻ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പൽപ്പുവിന്റെ പേരിടണം എന്ന ഡോ.ശശി തരൂരിന്റെ നിർദ്ദേശം സ്വാഗതാർഹമാണ്.

കേന്ദ്രസർക്കാർ എന്ത് പേരിട്ടാലും ഞങ്ങൾ അതിനെ ഡോ.പൽപ്പുവിന്റെ പേരിൽ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സർക്കാർ ഔദ്യോഗിക രേഖകളിൽ ഡോ.പൽപ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം, ബ്രാക്കറ്റിൽ കേന്ദ്രമിട്ട പേരും എഴുതട്ടെ. ജനങ്ങൾ, മാധ്യമങ്ങൾ ഒക്കെ ഡോ.പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമായി മാത്രം കണ്ടാൽ കേന്ദ്രമിടുന്ന പേര് ക്രമേണ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാകും. ഡോ.പൽപ്പുവിന്റെ പേരിൽ ആ സ്ഥാപനത്തെ ജനകീയമാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.
ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ.പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്.

Back to top button
error: