സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് തന്റെ പക്കൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന് ചിട്ടി തട്ടിപ്പ് കേസ് പ്രതി

ജയിലിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും കത്തെഴുതി ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുധിപ്ത സെൻ. തന്റെ പക്കൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയാണ് കത്തിലുള്ളത്.പട്ടികയിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസിന്റെ പേരും.

കോടികളുടെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പ്രസിഡൻസി ജയിലിൽ ആണ് ഇപ്പോൾ സുധിപ്ത സെൻ ഉള്ളത്. മമതയുമായി ഇടഞ്ഞുനിൽക്കുന്ന സുവേന്തു അധികാരി ബിജെപിയിൽ ചേർന്ന മുകൾ റോയ് എന്നിവരുടെയൊക്കെ പേര് കത്തിലുണ്ട്.

സുവേന്തു അധികാരി തന്നിൽനിന്ന് ആറ് കോടി രൂപ കൈപ്പറ്റിയെന്നാണ് സുധിപ്ത സെൻ ആരോപിക്കുന്നത്. മുകൾ റോയും തന്നിൽ നിന്ന് ധാരാളം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സുധിപ്ത സെൻ ആരോപിക്കുന്നു.

ഇവരെ കൂടാതെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, സിപിഐഎം എംഎൽഎ സുജൻ ചക്രവർത്തി, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബിമൻ ബോസ് എന്നിവരുടെ പേരും കത്തിലുണ്ട്. ഇവരും ശാരദാ ഗ്രൂപ്പിൽനിന്ന് ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ടെന്ന് സുധിപ്ത സെൻ ആരോപിക്കുന്നു.

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ 2013ലാണ് സുധിപ്ത സെൻ അറസ്റ്റിലായത്. അധീർ രഞ്ജൻ ചൗധരി 6 കോടി രൂപയും സുജൻ ചക്രവർത്തി ഒമ്പത് കോടി രൂപയും ബിമൻ ബോസ് രണ്ടു കോടി രൂപയും തന്നിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് എന്ന് സുധിപ്ത സെൻ ആരോപിക്കുന്നു.

” എന്നിൽ നിന്ന് പണം കൈപ്പറ്റിയ ഈ നേതാക്കൾ ബിജെപിയിൽ ചേർന്ന്
പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. ഇത് കാണുമ്പോൾ എനിക്ക് വേദനയുണ്ട്. ഇക്കാര്യം സിബിഐയും സംസ്ഥാന പോലീസും അന്വേഷിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. “സുധിപ്ത സെൻ കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *