NEWS

മോദിയുടെ വാരണാസിയിൽ രണ്ട് സീറ്റും നഷ്ടപ്പെട്ട് ബിജെപി ,പത്തുകൊല്ലത്തിനിടെ ഇതാദ്യം

ഉത്തർപ്രദേശ് നിയമസഭയുടെ ഉപരി സഭയായ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ രണ്ടു സീറ്റും നഷ്ടപ്പെട്ട് ബിജെപി .പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ ബിജെപി തോൽക്കുന്നത് .

സമാജ്‌വാദി സ്ഥാനാർത്ഥികൾ ആണ് ഇവിടെ ജയിച്ചത് .തോൽവിയെ വലിയ തിരിച്ചടി ആയാണ് ബിജെപി കണക്കാക്കുന്നത് .വൻവിജയം എന്നാണ് സമാജ് വാദി പാർട്ടി നേതാക്കൾ പ്രതികരിച്ചത് .

Back to top button
error: