NEWS

ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തി, കോൺഗ്രസ് വിട്ടു,നാളെ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിൽ ഖുശ്ബു ചെയ്തത് തെലങ്കാനയിൽ ആവർത്തിച്ച് നടി വിജയശാന്തി. വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. നാളെ വിജയശാന്തി ബിജെപിയിൽ ചേരുമെന്നാണ് വിവരം. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി.

ഡൽഹിയിൽ പ്രത്യേക ചടങ്ങിൽ ആയിരിക്കും വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ആഭ്യന്തരമന്ത്രി അമിത്ഷാ യുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷൻ സഞ്ജയ് കുമാർ ഡൽഹിയിലേക്ക് തിരിച്ചു.

Back to top button
error: