കൊറോണ വൈറസ് പുരുഷന്മാരിൽ ദീർഘ കാല ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ
ലോകം കോവിഡ് വാക്സിന് വേണ്ടി കാത്തിരിക്കുമ്പോൾ കോവിഡ് രോഗം മാറിയിട്ടും ഉണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുക ആണ് ശാസ്ത്രലോകം .രോഗ ചികിത്സയിൽ മികവുണ്ടാകുകയും വാക്സിൻ തൊട്ടടുത്ത് എത്തുകയും ചെയ്ത ഘട്ടം ആണിത് .
എന്നാൽ പുരുഷന്മാർക്ക് ആശങ്ക ഉണർത്തുന്ന ഒരു വാർത്തയാണ് ശാസ്ത്ര ലോകത്ത് നിന്ന് വരുന്നത് .കൊറോണ വൈറസ് പുരുഷന്മാരിൽ ദീർഘ കാല ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആ വാർത്ത .
Well, this is a bit awkward. COVID-19 may cause long-term erectile dysfunction in men. Yet another reason to heed public health advice as the coronavirus continues to spread. https://t.co/rFiNEUbpGy pic.twitter.com/sTmCGJrNiV
— NBC10 Philadelphia (@NBCPhiladelphia) December 5, 2020
“പുരുഷന്മാർക്ക് ദീർഘകാല ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് .വൈറസിനെ നിങ്ങളെ ഇല്ലാതാക്കാൻ മാത്രമല്ല ഗുരുതരമായ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാക്കാനും കഴിയും .”ആരോഗ്യ വിദഗ്ധ ഡോ .ഡെനാ ഗ്രെയ്‌സൺ വ്യക്തമാക്കുന്നു .
അതേസമയം യൂറോപ്പിലും അമേരിക്കയിലും വീണ്ടും കോവിഡ് കേസുകൾ കൂടുതൽ ആയി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി .ജാഗ്രത പാലിക്കാൻ ആണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം .