Month: November 2020

  • NEWS

    മാവോയിസ്റ്റ് വേട്ട: പ്രതിപക്ഷ നേതാവ് അപലപിച്ചു

    തിരുവനന്തപുരം: വയനാട്ടില്‍ പടിഞ്ഞാറേ തറയ്ക്ക് സമീപം വാളാരംകുന്നില്‍  പൊലീസ് നടപടിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട  സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് എട്ടാമത്തെ മാവോയിസ്റ്റാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെടുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആശ്ചര്യകരമാണ്. യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറല്‍ പോലും ഏല്‍ക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്.   പിണറായി സര്‍ക്കാരിന് കീഴില്‍ നേരത്തെ നടന്ന  ഏറ്റുമുട്ടല്‍ കൊലകള്‍ യഥാര്‍ത്ഥ ഏറ്റുമുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇന്നത്തെ സംഭവത്തെക്കുറിച്ച് നിക്ഷപക്ഷമായ ഉന്നത തല അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Read More »
  • NEWS

    അമേരിക്ക ആര്‍ക്കൊപ്പം?, പോളിങ് ആരംഭിച്ചു

    അടുത്ത അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഇന്ത്യന്‍ സമയം 4.30നാണ് പോളിങ് ആരംഭിക്കുന്നത്. പോളിങ് പൂര്‍ത്തിയായാലുടന്‍ വോട്ടെണ്ണല്‍ ആരംഭിക്കുകയും ആദ്യഫല സൂചനകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍, തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വൈകുമെന്നതിനാല്‍ അന്തിമഫലം വൈകുമെന്നാണ് സൂചന. മുന്‍കൂറായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം ഇതിനോടകം 10 കോടി വോട്ടര്‍മാര്‍ ഉപയോഗിച്ച സാഹചര്യത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനും പോളിങ്ങിനു മുന്‍പുള്ള അവസാന മണിക്കൂറുകളില്‍ നിര്‍ണായക സംസ്ഥാനങ്ങളില്‍ പ്രചാരണത്തിലായിരുന്നു. ഡോണള്‍ഡ് ട്രംപിനെക്കാള്‍ ജോ ബൈഡന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. സിഎന്‍എന്‍ പോള്‍ ഓഫ് പോള്‍സില്‍ 10%മേല്‍ക്കൈ ആണ് ജോ ബൈഡന് ഉള്ളത് .പിന്തുണയുടെ ദേശീയ ശരാശരി ബൈഡന് 52 % ഉം ട്രംപിന് 42 %ഉം ആണ് .നവംബര്‍ 3 വരെ പുറത്ത് വന്ന വിശ്വാസയോഗ്യമായ സര്‍വേകള്‍…

    Read More »
  • NEWS

    മലയാള ഹൊറര്‍ ചിത്രം ‘വഴിയെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ഹോളിവുഡ് നടന്‍

    നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ട്വിറ്ററിലൂടെ ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ എം. കുക്കാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഡോഗ് ഈറ്റ് ഡോഗ്, 2 ഗണ്‍സ്, ഫ്ലയിങ് മങ്കീസ്, ദി ഡ്രോണ്‍, മിസ്റ്റര്‍ റൈറ്റ്, ആന്‍ അമേരിക്കന്‍ ഇന്‍ ടെക്സാസ്, ഹാവേര്‍സ്, റിഗാര്‍ഡിങ് ദി കേസ് ഓഫ് ജോന്‍ ഓഫ് ആര്‍ക്ക് തുടങ്ങി നിരവധി ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്റ്റഫര്‍. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ സിനിമയുടെ സംഗീതമൊരുക്കന്നത് കോവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുളള ചിത്രീകരണം അവസാനിച്ചത് ഒക്ടോബര്‍ 20നായിരുന്നു. 15 പേരില്‍ താഴെയുള്ള സംഘമാണ് ഒരു സമയം സെറ്റില്‍ ഉണ്ടായിരുന്നത്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഈ പരീക്ഷണ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍…

    Read More »
  • NEWS

    ബിനീഷിന്റെ വീട്ടില്‍ ഉടന്‍ റെയ്ഡ് നടത്തും

    തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഉടന്‍ റെയ്ഡ് നടത്തും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകപ്പിന്റെയും എട്ടംഗ സംഘം റെയ്ഡ് നടത്തുന്നതിനായി ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ബിനീഷ് കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കാര്‍പാലസ് എന്ന സ്ഥാപനത്തിലും പരിശോധനയുണ്ടാകുമെന്നാണ് സൂചന. ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

    Read More »
  • NEWS

    ഹിന്ദുത്വ വികാരങ്ങള്‍ വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ കേസ്

    ലക്‌നൗ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെതിരെ കേസ്. കോന്‍ ബനേഗ ക്രോര്‍പതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ലഖ്‌നൗ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു. ചിലര്‍ ബച്ചന് എതിരെ ക്യാംപയ്ന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഷോയില്‍ 6,40,000 രൂപയുെട ചോദ്യം , 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍ ഇടത് പ്രചാരണം നടത്തി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി തുടങ്ങിയ പ്രചരണങ്ങള്‍ ഉടലെടുത്തു.

    Read More »
  • NEWS

    യുഡിഎഫ് കൺവീനർ ഹസ്സന് വിവരക്കേട്; താൻ യുഡിഎഫിലേക്കില്ലെന്ന് പി സി ജോർജ്

    യുഡിഎഫിലേക്കില്ലെന്ന് പി സി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. എം എം ഹസന് വിവരക്കേടാണെന്നും പി സി ജോർജ് പറഞ്ഞു. “കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും”- പി സി ജോര്‍ജ് പറഞ്ഞു

    Read More »
  • NEWS

    ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു; ബിനീഷിനുമേല്‍ കുരുക്കുമുറുക്കി ഇഡി

    ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാത്രമല്ല കേരളത്തിലും ദുബായിലും ബിനീഷ് കുറ്റവാളിയായിരുന്നുവെന്നും ഇഡി കോടതിയില്‍ അറിയിച്ചു. ഇതോടെ ലഹരിമരുന്ന് കേസില്‍ ബിനീഷിന് കുരുക്ക് മുറുകാനാണ് സാധ്യത. കേരളത്തില്‍ 10 കേസുകളും ദുബായിയില്‍ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണെന്നും ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ലഹരിക്കേസില്‍ പിടിയിലായ അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരില്‍ ബിനീഷ് രണ്ടു ബെനാമി കമ്പനികള്‍ തുടങ്ങിയിരുന്നതായും ഇഡി കോടതിയെ അറിയിച്ചു.2012-19 കാലത്ത് ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നും 3.5 കോടി കള്ളപ്പണമാണെന്നും ഇഡി കോടതിയില്‍ അറിയിച്ചു.കേരളത്തിലും പുറത്തുമായി നികുതി റിട്ടേണുകളിലെ പൊരുത്തക്കേടും അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി പറഞ്ഞു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. അതേസമയം,തുടര്‍ച്ചയായ ആറാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം 40 മണിക്കൂറിലധികം സമയം ബിനീഷ് ഇഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു.

    Read More »
  • NEWS

    ഫ്രാന്‍സ് വ്യോമാക്രമണം; 50 അല്‍ ഖായിദ ഭീകരരെ വധിച്ചു

    ബമാക്കോ: മാലിയിലെ വ്യോമാക്രമണത്തില്‍ 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടി. വെള്ളിയാഴ്ചയാണ് ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ ആക്രമണം നടന്നത്.മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയായിരുന്നു ആക്രമണം.

    Read More »
  • NEWS

    കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അഭിഭാഷകരെ ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല

    ബെംഗ്ലൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകര്‍ പറഞ്ഞു. ബിനീഷിനെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയും അഭിഭാഷകര്‍ക്കൊപ്പമുണ്ട്.നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. ബിനീഷിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉള്‍പ്പെടുത്തി. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികള്‍ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

    Read More »
  • NEWS

    ട്രോളന്മാരോട് നന്ദി പറഞ്ഞ് മഡോണ

    ട്രോളന്മാര്‍ തരംഗമാവുന്ന കാലമാണിത്. സമൂഹത്തില്‍ അരങ്ങേറുന്ന എന്ത് നേറികേടിനയെും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജനങ്ങളിലേക്കെത്തിക്കാന്‍ ട്രോളുകളിലൂടെ ഇക്കൂട്ടര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം തമാശകള്‍ അതിരു കടക്കാറില്ലേ എന്നും തോന്നിപ്പോവാറുണ്ട്. അത്തരത്തില്‍ ഇടക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് മഡോണ സെബാസ്റ്റിയന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ബാല്യകാല അനുഭവങ്ങളെപ്പറ്റി തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. താരത്തിനെതിരെ ട്രോളുകള്‍ നിറഞ്ഞപ്പോള്‍ പലരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താരം അച്ഛനുമായി പങ്ക് വെച്ച കുട്ടിക്കാലത്തെ ഓര്‍മ്മകളെക്കുറിച്ചാണ് അഭിമുഖത്തില്‍ സംസാരിച്ചത്. വളരെ ചെറിയ പ്രായത്തിലെ സ്വതന്ത്രരാവുക എന്ന ഉദ്ദേശത്തോടെ തന്റെ അച്ചന്‍ ചെയ്ത ഓരോ കാര്യത്തെക്കുറിച്ചുമാണ് താരംവാചലയായത്. എന്നാല്‍ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പലരും താരത്തെ കളിയാക്കിയുള്ള ട്രോള്‍ വീഡിയോകള്‍ തയ്യാറാക്കി ഇറക്കിയത്. ഇപ്പോള്‍ ഇതാ ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. ഇടക്കാലത്ത് എല്ലാവരുടേയും ഓര്‍മ്മകളില്‍ എന്നെ നിലനിര്‍ത്തിയത് ട്രോളുകളാണെന്ന് താരം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഇങ്ങനൊരു…

    Read More »
Back to top button
error: