NEWS

അമേരിക്ക ആര്‍ക്കൊപ്പം?, പോളിങ് ആരംഭിച്ചു

ടുത്ത അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഇന്ത്യന്‍ സമയം 4.30നാണ് പോളിങ് ആരംഭിക്കുന്നത്. പോളിങ് പൂര്‍ത്തിയായാലുടന്‍ വോട്ടെണ്ണല്‍ ആരംഭിക്കുകയും ആദ്യഫല സൂചനകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍, തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വൈകുമെന്നതിനാല്‍ അന്തിമഫലം വൈകുമെന്നാണ് സൂചന.

മുന്‍കൂറായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം ഇതിനോടകം 10 കോടി വോട്ടര്‍മാര്‍ ഉപയോഗിച്ച സാഹചര്യത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനും പോളിങ്ങിനു മുന്‍പുള്ള അവസാന മണിക്കൂറുകളില്‍ നിര്‍ണായക സംസ്ഥാനങ്ങളില്‍ പ്രചാരണത്തിലായിരുന്നു.

ഡോണള്‍ഡ് ട്രംപിനെക്കാള്‍ ജോ ബൈഡന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. സിഎന്‍എന്‍ പോള്‍ ഓഫ് പോള്‍സില്‍ 10%മേല്‍ക്കൈ ആണ് ജോ ബൈഡന് ഉള്ളത് .പിന്തുണയുടെ ദേശീയ ശരാശരി ബൈഡന് 52 % ഉം ട്രംപിന് 42 %ഉം ആണ് .നവംബര്‍ 3 വരെ പുറത്ത് വന്ന വിശ്വാസയോഗ്യമായ സര്‍വേകള്‍ സമാഹരിച്ചാണ് സിഎന്‍എന്‍ പോള്‍ ഓഫ് പോള്‍സ് തയ്യാറാക്കിയിരിക്കുന്നത് .

ട്രംപ് 12 %ന് പിന്നില്‍ ആണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വേ .ട്രംപിനെ പിന്തുണയ്ക്കുന്ന ഫോക്‌സ് ന്യൂസ് പ്രവചിക്കുന്നത് ട്രംപ് 8 % പിന്നില്‍ ആണെന്നാണ് .ഫോക്‌സ് ന്യൂസിനെ നിയന്ത്രിക്കുന്ന റൂപര്‍ട്ട് മര്‍ഡോക്കിന് ട്രംപിന്റെ സ്ഥാനചലനം ഉറപ്പാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു .കോവിഡ് കാലം കൈകാര്യം ചെയ്തതിലെ പിഴവാണ് ട്രംപിനെ പിന്നിലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .

Back to top button
error: