Month: November 2020

  • LIFE

    ട്രംപ് തുടരുമോ ബൈഡൻ വാഴുമോ ?അമേരിക്കയിൽ വോട്ടെണ്ണൽ തുടരുന്നു

    അമേരിക്ക ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക വോട്ടെണ്ണൽ തുടരുന്നു .ഇലക്ട്‌റൽ വോട്ടുകളുടെ എണ്ണത്തിൽ ഇപ്പോൾ ജോ ബൈഡൻ ആണ് മുന്നിൽ .ബൈഡന് 119ഉം ട്രംപിന് 94ഉം ഇലക്ടറൽ വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത് . ഇന്ത്യാന ,കെഞ്ചുകി ,ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെങ്കിൽ സൗത്ത് കരോലിന ,വേർമാൻഡ് മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണ് . 29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ഫലം മാറി മറയുകയാണ് . ട്രംപിന് നിർബന്ധമായും പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000ലെ തെരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്.

    Read More »
  • NEWS

    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1325 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 24 കേസും 62 അറസ്റ്റും

    നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, കോട്ടയം അഞ്ച്, എറണാകുളം റൂറല്‍ നാല്, മലപ്പുറം ഒന്ന്, വയനാട് രണ്ട്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി 21, തിരുവനന്തപുരം റൂറല്‍ ആറ്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, കോട്ടയം 22, മലപ്പുറം നാല്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1325 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 512 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8166 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന…

    Read More »
  • NEWS

    ബിനീഷിനെ ചൊല്ലി സിനിമാ താരങ്ങളുടെ സംഘടന അമ്മയിൽ വൻ തർക്കം ,പുറത്താക്കാത്തത് സംഘടനയിലെ ഇടത് എംഎൽഎമാരുടെ സമ്മർദ്ദം മൂലമെന്ന് ഒരു വിഭാഗം

    ബാംഗ്ലൂർ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതിനെ ചൊല്ലി താര സംഘടന അമ്മയിൽ കടുത്ത ഭിന്നത .രണ്ട് ഇടതുപക്ഷ എംഎൽഎമാർ സംഘടനയുടെ നിർണായക സ്ഥാനങ്ങളിൽ ഇരിക്കുന്നത് കൊണ്ടാണ് ബിനീഷിനെതിരെ നടപടി ഉണ്ടാകാത്തത് എന്നാണ് മറു വിഭാഗം ആരോപിക്കുന്നത് . അധ്യക്ഷൻ മോഹൻലാലിന്റെ സൗകര്യത്തിനു അനുസരിച്ച് കാത്തിരിക്കുക ആണെന്നും മോഹൻലാലിന് സമയം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ യോഗം ചേർന്ന് തീരുമാനം എടുക്കുമെന്നും ‘അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു .എന്നാൽ ഉടൻ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം . സിപിഐഎം എംഎൽഎ മുകേഷ് ,ഇടതുമുന്നണി എംഎൽഎ കെ ബി ഗണേഷ് കുമാർ എന്നിവർ സംഘടനയിൽ ഉപാധ്യക്ഷന്മാർ ആണ് .കേസിന്റെ ഗതിവിഗതികൾ തിരിച്ചറിഞ്ഞു മതി തീരുമാനം എന്നാണ് ഇവരുടെ നിലപാട് എന്ന് മറുവിഭാഗം ആരോപിക്കുന്നു . താരങ്ങൾക്കെതിരെ നടപടി എടുക്കുമ്പോൾ താരസംഘടനയിൽ മുമ്പും അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട് .നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടിയെടുക്കാൻ വൈകിയതും പിന്നീട് തിരിച്ചെടുത്തതും…

    Read More »
  • NEWS

    കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു

    കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു .തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷൻ ആണ് കേസ് എടുത്തത് .സോളാർ കേസ് പ്രതി നൽകിയ പരാതിയിൽ ആണ് കേസ് . കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിലെ പ്രസം​ഗിമാണ് മുല്ലപ്പള്ളിയ്ക്ക് വിനയായത് .മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ട എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസംഗം . ഒരു തവണ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകിൽ ആത്മഹത്യ ചെയ്യും. അല്ലേങ്കിൽ പിന്നീട് അത് ഉണ്ടാകാതെ നോക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു .എല്ലാ ദിവസവും സംസ്ഥാനം മുഴുവൻ എന്നെ ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്ന ആക്ഷേപവും മുല്ലപ്പള്ളി ഉയർത്തി .

    Read More »
  • NEWS

    വേഗപരിധി ലംഘിച്ചതിനുള്ള പിഴ സ്റ്റേ ചെയ്തത് പരാതിക്കാരന് മാത്രമെന്നു പോലീസ്

    വേഗപരിധി ലംഘിച്ചതിന് ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിഴ ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിയുമായി കോടതിയില്‍ എത്തിയ ആളുടെ കാര്യത്തില്‍ മാത്രമാണ്. കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാന്‍ പോലീസിന്‍റെ ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂം 2020 സെപ്തംബര്‍ 29 ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്‍മേലുള്ള നടപടി മൂന്നാഴ്ചത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയുമാണ് ഉണ്ടായത്. ഈ ഇടക്കാല ഉത്തരവ് പരാതിക്കാരന് മാത്രമായിരിക്കും ബാധകം. പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച പ്രസ്താവന നല്‍കാന്‍ ഹൈക്കോടതി ഗവണ്‍മെന്‍റ് പ്ലീഡറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂമിന്‍റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരും.

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ (82), കുലശേഖരം സ്വദേശി അശ്വിന്‍ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍ (41), കാരോട് സ്വദേശി കരുണാകരന്‍ (75), തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍ (62), കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള (85), ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ് (48), കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ് (67), ചങ്ങനാശേരി സ്വദേശി മക്കത്ത്…

    Read More »
  • ടി.എന്‍. കൃഷ്ണന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

    പ്രമുഖ വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വയലിന്‍ തന്ത്രികളില്‍ സംഗീത വിസ്മയം തീര്‍ത്ത അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. പ്രഗത്ഭ സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ച ടി.എന്‍.കൃഷ്ണന്‍ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ കലാകാരനായിരുന്നു. കുടുംബാംഗങ്ങളുടെയും സംഗീത പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • NEWS

    കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന ,പകരം എം വി ഗോവിന്ദൻ വന്നേക്കും

    കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയിൽ പോയേക്കുമെന്ന് സൂചന .ഇക്കാര്യം കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട് .7 നു ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം . ആരോഗ്യപരമായ കാരണങ്ങളാൽ ആണ് കോടിയേരി അവധിയിൽ പ്രവേശിക്കുന്നത് .നേരത്തെ രോഗം ഭേദമായെങ്കിലും ഇപ്പോൾ അസ്വസ്ഥതകൾ ഉണ്ടെന്നാണ് സൂചന .ഈ പശ്ചാത്തലത്തിൽ അമേരിക്കയിലെ ചികിത്സ തുടരണോ എന്ന ചിന്ത നിലനിൽക്കുന്നുണ്ട് .എന്നാൽ കോവിഡ് സാഹചര്യം യാത്ര അടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമാകുമോ എന്നും പരിശോധിക്കുന്നുണ്ട് . കോടിയേരിയോട് വിശ്രമിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട് .നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ താൽക്കാലികമായി അവധിയിൽ പോകാനും ചുമതല മറ്റൊരാളെ ഏൽപ്പിക്കാനുമാണ് ആലോചന .അങ്ങിനെയെങ്കിൽ എം വി ഗോവിന്ദൻ മാസ്റ്റർക്കാണ് പ്രഥമ പരിഗണന .എം എ ബേബിയും പരിഗണനയിൽ ഉണ്ട് .ചർച്ച വേറെ വഴിക്ക് നീങ്ങിയാൽ എസ് ആർ പിയ്‌ക്കും സാധ്യത ഉണ്ട് . സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നതിനെ ആശങ്കയോടെയാണ്…

    Read More »
  • NEWS

    2019 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

    2019ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം മലയാളത്തിലെ എക്കാലത്തേയും വിലപ്പെട്ട സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന ഈ പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ്. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമടക്കമുളള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഹരിഹരന് ആറു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടം. കോഴിക്കോട് സ്വദേശിയായ ഹരിഹരന്‍ 1965ലാണ് സിനിമാരംഗത്തെത്തുന്നത്. നടന്‍ ബഹദൂറുമായുള്ള സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നു കൊടുക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ സംവിധാനം ആരംഭിച്ച ഹരിഹരന്‍ പ്രേം നസീര്‍, മധു, ജയന്‍ തുടങ്ങിയ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. 1973ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങി 52 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ…

    Read More »
  • NEWS

    ജയിലില്‍ തുടരും; നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ തളളി

    ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രിതികളായ നടി സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുടെ ജാമ്യാപേക്ഷ തളളി കര്‍ണാടക ഹൈക്കോടതി. ഇവര്‍ വീണ്ടും ജയിലില്‍ തുടരും. ഇതോടൊപ്പം കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ജി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തളളിയിട്ടുണ്ട്. അറസ്റ്റ് തടയുന്നതിനായാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലുള്ള വിധിയിലാണ് എല്ലാ ജാമ്യാപേക്ഷയും തള്ളിയതായി പറഞ്ഞിരിക്കുന്നത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, പബുകള്‍, ഡാന്‍സ് ബാറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതികള്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു.

    Read More »
Back to top button
error: