TRENDING

മലയാള ഹൊറര്‍ ചിത്രം ‘വഴിയെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ഹോളിവുഡ് നടന്‍

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ട്വിറ്ററിലൂടെ ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ എം. കുക്കാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഡോഗ് ഈറ്റ് ഡോഗ്, 2 ഗണ്‍സ്, ഫ്ലയിങ് മങ്കീസ്, ദി ഡ്രോണ്‍, മിസ്റ്റര്‍ റൈറ്റ്, ആന്‍ അമേരിക്കന്‍ ഇന്‍ ടെക്സാസ്, ഹാവേര്‍സ്, റിഗാര്‍ഡിങ് ദി കേസ് ഓഫ് ജോന്‍ ഓഫ് ആര്‍ക്ക് തുടങ്ങി നിരവധി ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്റ്റഫര്‍. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ സിനിമയുടെ സംഗീതമൊരുക്കന്നത്

കോവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുളള ചിത്രീകരണം അവസാനിച്ചത് ഒക്ടോബര്‍ 20നായിരുന്നു. 15 പേരില്‍ താഴെയുള്ള സംഘമാണ് ഒരു സമയം സെറ്റില്‍ ഉണ്ടായിരുന്നത്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഈ പരീക്ഷണ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ തുടങ്ങിയ കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker