NEWS

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്, നിർണായക നീക്കം

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്.വെള്ളിയാഴ്ച ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം .ഐടി വകുപ്പിലെ പദ്ധതികളുടെ വിശദ വിവരങ്ങൾ തേടിയാണ് നോട്ടീസ് .മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് സി എം രവീന്ദ്രനെ വിളിപ്പിച്ചിരിക്കുന്നത് .

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്മാരിൽ ഒരാളാണ് സി എം രവീന്ദ്രൻ .നിരവധി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ സി എം രവീന്ദ്രൻ ഉണ്ടായിരുന്നു .

രണ്ടാമത്തെ ആളെ കൂടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിപ്പിച്ചതോടെ നിർണായക നീക്കമാണ് ഇ ഡി നടത്തിയിരിക്കുന്നത് .മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് സി എം രവീന്ദ്രനെ വിളിപ്പിച്ച ഇ ഡിയുടെ നടപടി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker