പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്
ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകള്‍ക്കുളള ഒരു സൗജന്യ മെസ്സേജിങ് ആപ്പാണ് വാട്ട്സാപ്പ്. ഇതിനോടകം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പായതിനാല്‍ അതില്‍ ധാരാളം പരീക്ഷണം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ഡസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്‌മെന്റ് ടൂളും അവതരിപ്പിക്കുന്നു.
ഉപയോക്താവിന് ഫോണില്‍ വാട്ട്‌സാപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം , അവ നീക്കം ചെയ്യാനും മാറ്റും സൗകര്യം ഒരുക്കുന്നു.
ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഈ സംവിധാനം ലഭ്യമാവുന്നത്. ഇവ ലഭ്യമാവാന്‍ വാട്‌സാപ്പിന്‍രെ സെറ്റിങ്‌സ് ഓപ്ഷനില്‍ പോവുക, ശേഷം സ്‌റ്റോറേജ് ആന്റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേഡ് സ്‌റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമില്ലാത്ത ഡാറ്റ നീക്കം ചെയ്യാന്‍ സാധിക്കും.
സ്റ്റോറേജ് ബാര്‍, റിവ്യൂ ആന്റ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്‌മെന്റ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം ഫോണ്‍ സ്റ്റോറേജ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്തവയും, രണ്ടാമത്തേത് 5 എംബിയില്‍ കൂടുതല്‍ ഉള്ള ഫയലുകളും, ഒരോ ഗ്രൂപ്പിലെയും ചാറ്റിലെയും മീഡിയ ഫയലുകളെ അവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചതാണ് മൂന്നാമത്തെ ഭാഗമായ ചാറ്റില്‍. ഒരു ചിത്രം അല്ലെങ്കില്‍ സന്ദേശം വീഡിയോ പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍ തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെന്നു വരുകില്‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിര്‍ത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും.
കിട്ടുന്നയാള്‍ക്കും, ഈ ഫയല്‍ അപ്രത്യക്ഷമാകും എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടങ്ങിയ മാറ്റങ്ങളാണ് വാട്ട്‌സാപ്പ് അപ്‌ഡേഷനിലൂടെ ഇനി ലഭിക്കുന്നത്.