NEWS

ധോണിക്ക് പകരം ഡുപ്ലസിയോ..?

ഐ.പി.എല്‍ 13-ാം സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയ ധോണിയോട് അവതാരകന്‍ ചോദിച്ച ചോദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായി അങ്ങയുടെ അവസാന കളിയായിരിക്കുമോ ഇത്.?
തീര്‍ച്ചയായും അല്ല എന്നായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ മറുപടി.
തലയുടെ ആരാധകര്‍ സംശയത്തോടെ നോക്കിയിരുന്ന ചോദ്യത്തിനാണ് അവിടെ ഉത്തരം ലഭിച്ചത്. അടുത്ത സീസണിലും പ്രീയപ്പെട്ട താരം തന്നെ ചെന്നൈ ടീമിനെ നയിക്കുമെന്നറിഞ്ഞത് ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കിയത്. ഇക്കഴിഞ്ഞ സീസണില്‍ കാര്യമായിട്ടൊന്നും ചെയ്യാനാവാതെ ടിം പുറത്ത് പോയെങ്കിലും ആരാധകരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. അടുത്ത സീസണില്‍ കൈവിട്ട കപ്പ് തിരിച്ചു പിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ അടുത്ത സീസണില്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ ടീമിനെ നയിക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ പ്രവചനം. പ്രവചനം നടത്തിയിരിക്കുന്നത് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ ബാറ്റിംഗ് കോച്ച് സാക്ഷാല്‍ സഞ്ജയ് ബംഗാര്‍ ആണ്. 2021 ല്‍ ധോണി ടീമിനെ നയിക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് ബംഗാറിന്റെ അഭിപ്രായം. ധോണിക്ക് പകരം ഫാഫ് ഡുപ്ലെസി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഡുപ്ലസി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് ധോണി ടീമില തുടരുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഒരു സൗകാര്യ ചാനലിലെ പരിപാടിയിലാണ് ബംഗാര്‍ തന്റെ നിഗമനം പറഞ്ഞത്.

Back to top button
error: