ക്രൂരമായ ലോകത്തിനെതിരെയുള്ള കവചമാണ് സന്തോഷകരമായ ആത്മാവ്: ഭാവന

ലയാളികളുടെ മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഭാവന. അഭിനയിച്ച ചിത്രങ്ങളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും ഭാവന മികച്ച നടിയെന്നും വ്യക്തിയെന്നും പേര് സമ്പാദിച്ചിരുന്നു. ഇടക്കാലത്ത് മലയാള സിനിമയെ പിടിച്ചു കുലുക്കിയ വാര്‍ത്തയായിരുന്നു നടിക്ക് നേരെയുണ്ടായ ആക്രമണം. ഒരു വിഭാഗം താരത്തെ നോവിച്ചപ്പോള്‍ മലയാളത്തിലെ വലിയൊരു വിഭാഗം പ്രേക്ഷകര്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

താരത്തിന് നേരെ ഉണ്ടായ ആക്രമണം വലിയ കോളിളക്കം സൃഷ്ടിക്കുകയും മറ്റ് പല പ്രമുഖരായ താരങ്ങളെ കേസില്‍ പ്രതിയാക്കുന്ന സാഹചര്യം വരെ സൃഷ്ടിച്ചിരുന്നു. അപകടത്തിന് ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി ഭാവന മാറി നില്‍ക്കുകയായിരുന്നു. കല്യാണം കഴിഞ്ഞതോടെ താരം കുടുംബജീവിതത്തിലേക്ക് ശ്രദ്ധിക്കുകയായിരുന്നു

ഇക്കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി. ഇതോടെ വിഷയം ആളിപ്പടരുകയും പാര്‍വ്വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജി വെക്കുകയും ചെയ്യുകയുണ്ടായി. മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ചിത്രത്തിന് അടിക്കുറുപ്പായാണ് ക്രൂരമായ ലോകത്തിനെതിരെയുള്ള കവചമാണ് സന്തോഷകരമായ ആത്മാവ് എന്ന് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *