NEWS

പി.സി ജോർജുമായി യാതൊരു ബന്ധവും പാടില്ല; പ്രമേയം പാസ്സാക്കി കോൺ​ഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി

പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസ്സാക്കി കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി. പി.സി ജോര്‍ജ് എംഎല്‍എയും ജനപക്ഷം പാര്‍ട്ടിയുമായും യാതൊരുബന്ധവും കോണ്‍ഗ്രസിന് പാടില്ലെന്നതാണ് പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്.

പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങുന്ന് എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നലെയാണ് പൂഞ്ഞാര്‍ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. ഡിസിസി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പ്, ആന്റോ ആന്റണി എംപി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ബ്ലോക്ക് നേതൃയോഗത്തിലാണ് പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കേരള ജനപക്ഷം സെക്കുലറിന്റെ തീരുമാനമെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു.

കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജിനെ കൂടാതെ എന്‍ ഡി എ യില്‍ നിന്ന് പിസി തോമസിനെ അടര്‍ത്തിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട് .

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ ധാരണ ആണ് യു ഡി എഫ് ആഗ്രഹിക്കുന്നത് .പരസ്യമായ സഖ്യം യു ഡി എഫിന് ദോഷം ചെയ്യും എന്ന് മുന്നണി ഭയക്കുന്നുണ്ട് .യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ജമാ അത്തെ ഇസ്ലാമി അമീറുമായി ചര്‍ച്ച നടത്തിയിരുന്നു .ഇത് വാര്‍ത്ത ആയതോടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ഇല്ലെന്നു കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരിച്ചു .എന്നാല്‍ പ്രാദേശിക തലത്തില്‍ നീക്കുപോക്കുകള്‍ ആകാമെന്ന് കോണ്‍ഗ്രസ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട് .

Back to top button
error: