NEWS

ഹത്രാസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ഉന്നാവ് പോലീസ് ട്രെയിനിങ് സെന്റർ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്‌പാ ദേവിയെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയയത് .36 വയസായിരുന്നു .

കഴിഞ്ഞ മാസമാണ് ഹത്രാസിൽ 19 വയസുകാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് .ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനികളായ മൂന്നുപേരിൽ ഒരാളാണ് ഡിഐജി ചന്ദ്രപ്രകാശ് .

ലക്‌നോവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വസതിയിലാണ് പുഷ്പയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button