NEWS

എം ശിവശങ്കറിന്റെ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

എം ശിവശങ്കർ ഐ എ എസിന്റെ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന് .ഇ ഡി കസ്റ്റംസ് കേസുകളിൽ ആണ് ശിവശങ്കർ മുൻ‌കൂർ ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത് .ഈ കേസുകളിൽ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് .

ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റ് ഭയന്നാണ് ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയിൽ വാദിച്ചത് .ശിവശങ്കർ അറസ്റ്റ് ഭയന്നാണ് കോടതിയെ സമീപിച്ചത് എന്ന് ഇ ഡിയും വാദിക്കുന്നു .അതേസമയം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അന്വേഷണത്തിന്റെ പേരിൽ മാനസിക പീഡനത്തിന് ഇരയാക്കുക ആണെന്നുമാണ് ശിവശങ്കറിന്റെ വാദം .

Back to top button
error: