NEWS

കോൺഗ്രസ് ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ,നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് പണം പിടികൂടി

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ ആയ ബിഹാറിലെ പട്നയിൽ കോൺഗ്രസ് ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി .ഓഫീസ് കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് 8 ലക്ഷം രൂപ പിടിച്ചു .വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു .

അതേസമയം ഓഫീസിൽ നിന്നോ ഓഫീസ് കോമ്പൗണ്ടിൽ നിന്നോ പണം പിടിച്ചെടുത്തിട്ടില്ലെന്ന് ബീഹാർ കോൺഗ്രസ് വിശദീകരിക്കുന്നു .ഓഫീസിനു പുറത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നാണ് പണം പിടിച്ചതെന്നു കോൺഗ്രസ് ബീഹാറിന്റെ ചുമതല വഹിക്കുന്ന ശക്തിസിങ് ഗോഹിൽ പറഞ്ഞു .എന്നാൽ കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് നൽകിയാണ് ഇ ഡി മടങ്ങിയത് .അന്വേഷണവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി .

Signature-ad

എന്നാൽ ബിജെപി സ്ഥാനാർഥി റക്‌സോളിന്റെ പക്കൽ നിന്ന് സ്വർണവും വെള്ളിയും പിടിച്ചെടുത്തത് അന്വേഷിക്കാത്തതിനെ കോൺഗ്രസ് വിമർശിച്ചു .ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നു ആർ ജെ ഡി ആരോപിച്ചു .

Back to top button
error: