ബിഹാറിലെ ബിജെപി പ്രകടന പത്രികയില്‍ സൗജന്യ കോവിഡ് വാക്‌സിനും
പട്‌ന: ബിഹാറിലെ ബിജെപിയുടെ പ്രകടന പത്രികയില്‍ പത്തൊന്‍പതു ലക്ഷം പേര്‍ക്ക് ജോലിയും സൗജന്യ കോവിഡ് വാക്‌സിനും വാഗ്ദാനം ചെയ്യുന്നു. അടുത്ത അഞ്ച് വര്‍ഷവും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി.
കോവിഡ് വാക്‌സിന്‍ ഉത്പാദനത്തിന് തയാറാകുന്ന മുറയ്ക്ക് ബിഹാറില്‍ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്ദാനമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
മൂന്നു ലക്ഷം അധ്യാപകജോലി, ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴില്‍, ബിഹാറിനെ ഐടി ഹബ്ബാക്കി കഴിയുമ്പോള്‍ 5 ലക്ഷം തൊഴില്‍, കാര്‍ഷിക ഹബ്ബാക്കി മാറ്റിയതിനു ശേഷം 10 ലക്ഷം തൊഴില്‍ എന്നിങ്ങനെയാണ് ബിജെപി ‘സങ്കല്‍പ്പ പത്രിക’യില്‍ ഉറപ്പു നല്‍കുന്നത്. ഒരു കോടി വനിതകളെ സ്വയം പര്യാപ്തരാക്കും, ഒന്‍പതാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി മേശ ലഭ്യമാക്കും, 30 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഒക്ടോബര്‍ 28, നവംബര്‍ 3, 7 ദിവസങ്ങളിലായി മൂന്നു ഘട്ടമായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക.