NEWS

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ.

ശിവശങ്കറിന്റെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പിന്നീട് ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന്‍ സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

Signature-ad

ശിവശങ്കറിനെതിരെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം, ഒക്ടോബര്‍ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിച്ചുളളതിനാല്‍ 23ന് രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷമാകും ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത്.

Back to top button
error: