NEWS
മൈക് പോംപിയോ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാക് ടി. എസ്പറും അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും.
മാക്.ടി എസ്പറാണ് ഇക്കാര്യം അറിയിച്ചത്.ചൈനയുടെ വെല്ലുവിളി നിലനില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ നൂറ്റാണ്ടില്‍ ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും മികച്ച പങ്കാളിയാവും ഇന്ത്യയെന്നും എസ്പര്‍ കൂട്ടിച്ചേര്‍ത്തു.
അതേയമയം, സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി പ്രതിരോധ സഹകരണ മേഖലയില്‍ പുതിയ കരാറുകള്‍ ഒപ്പുവെച്ചേക്കുമെന്നും സൂചനയുണ്ട്.