NEWS

തെലങ്കാനയില്‍ ശക്തമായ മഴ തുടരുന്നു; മരണം 70 ആയി

ഹൈദരാബാദ്: തെലങ്കാനയില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 70 പേരാണ് മരിച്ചത്. ഇതില്‍ 33 ഉം ഹൈദരാബാദ് നഗരത്തിലാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ആയിരക്കണക്കിന് കൃഷിയിടങ്ങള്‍ വെളളത്തിലാണ്.

സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം, വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് മഴക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെടുന്നവര്‍ക്ക് പുതിയവ നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker