ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് സെർച്ചിൽ ലഭ്യമായി തുടങ്ങി

ഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് സെർച്ചിൽ ലഭ്യമായി തുടങ്ങി. മലയാള വാര്‍ത്ത ചാനലുകള്‍ക്കിടയില്‍ എപ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത് ഏഷ്യാനെറ്റായിരുന്നു. വാര്‍ത്തകളറിയാന്‍ വലിയ വിഭാഗം ആളുകള്‍ ഏഷ്യനെറ്റിന്റെ ചാനലിനേയും യൂട്യൂബ് ചാനലിനേയും ആശ്രയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഗൂഗിള്‍ സെര്‍ച്ചിലും യൂട്യൂബ് സെര്‍ച്ചില്‍ നിന്നും അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. സാങ്കേതിക തകാരാറാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

യൂട്യൂബില്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന് സെര്‍ച്ച് ചെയ്താലും ഏഷ്യാനെറ്റിന്റെ ചാനലുകളല്ല സെര്‍ച്ചില്‍ വന്നിരുന്നത്. ഗൂഗിളിലാവട്ടെ ഏഷ്യാനെറ്റ് വെബ്‌സൈറ്റും മറ്റുമാണ് വന്നിരുന്നത് .

ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂട്യൂബില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ സബ്‌സ്‌ക്രൈബ് ചെയ്യുന്നതും പിന്തുടരുന്നതും .ചാനല്‍ റേറ്റിംഗില്‍ എന്നപോലെ തന്നെ സോഷ്യല്‍ മീഡിയ രംഗത്തും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്താണ് .ലൈവ് സ്ട്രീമിങ്ങില്‍ പതിനായിരക്കണക്കിന് പേര്‍ ഒരേ സമയം ഏഷ്യാനെറ്റ് യൂട്യൂബ് ലൈവ് സ്ട്രീമിംഗ് കണ്ടിരുന്നു .എന്നാല്‍ പ്രേക്ഷകര്‍ നിലനില്‍ക്കണമെങ്കിലും വര്‍ധിക്കണമെങ്കിലും സെര്‍ച്ചില്‍ വരണം .എന്നാല്‍ സെര്‍ച്ചില്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന് ടൈപ് ചെയ്തു നല്‍കിയാലും വന്നിരുന്നില്ല .പലപ്പോഴും ചെറുവാര്‍ത്താ ലിങ്കുകള്‍ പോലും വന്നിരുന്നില്ല .

ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് കണക്കെടുപ്പില്‍ തുടങ്ങിയ കാലം മുതല്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്താണ് .സോഷ്യല്‍ മീഡിയയിലും ഏഷ്യാനെറ്റിന് ഇപ്പോഴും വലിയ തോതില്‍ മേധാവിത്തം നഷ്ടമായിട്ടില്ല .ഈ സാഹചര്യത്തിലാണ് പൊടുന്നനെ ഏഷ്യാനെറ്റ് ന്യൂസ് ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് അപ്രത്യക്ഷമായത്. എന്നാല്‍ പ്രതിസന്ധികള്‍ പരിഹരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഗൂഗിള്‍ സെര്‍ച്ചിലും യൂട്യൂബ് സെര്‍ച്ചിലും തിരികെയെത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *