മുന്മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 97 ആം പിറന്നാൾ .പ്രായാധിക്യവും കോവിഡ് നിയന്ത്രണങ്ങളും മൂലം ഔദ്യോഗിക വസതിയായ കവടിയാർ ഹൗസ് വിട്ട് വി എസ് പിറത്തിറങ്ങിയിട്ട് ഒരു വർഷമായി .
സഖാവിനെ കാണാൻ സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രന്റെ വാട്സാപ്പിൽ വിഎസിന്റെ മകൻ അരുൺകുമാറിന്റെ വീഡിയോ കാൾ എത്തി .മറുതലയ്ക്കൽ വിഎസ് ആയിരുന്നു .
ആവേശത്തിൽ സഖാവിനു സുഖമല്ലേ എന്നാണ് പന്ന്യൻ ആദ്യം ചോദിച്ചത് .സുഖം എന്ന് വിഎസിന്റെ മറുപടി .പിന്നീട് ഇരുവരും കുറച്ചു സമയം കുശലാന്വേഷണം നടത്തി .
ഒക്ടോബറിൽ വിഎസിന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നു .ആശുപത്രിയിൽ കഴിയേണ്ടി വന്ന വിഎസിന് ഡോക്ടർമാർ നിർദേശിച്ചത് സമ്പൂർണ വിശ്രമം ആണ് .ആശുപത്രി വിട്ട ശേഷം ഔദ്യോഗിക വസതി വിട്ടു പുറത്തിറങ്ങിയിട്ടില്ല .എങ്കിലും പത്രങ്ങൾ വായിച്ചു കേൾക്കുന്ന കാര്യമടക്കം ചെയ്യുന്നുണ്ട് .
ഇടക്ക് ചില ഫേസ്ബുക്ക് പോസ്റ്റുകൾ വിഎസിന്റേതായി വന്നുവെങ്കിലും അത് തുടർന്നില്ല .മറ്റുള്ളവർ തയ്യാറാക്കുന്ന പോസ്റ്റുകൾ വിഎസ് വായിച്ചു കേട്ട് അനുവാദം നൽകണം .ആലപ്പുഴയിൽ പോകാൻ വി എസ് ഇടയ്ക്ക് ആഗ്രഹം പുറപ്പെടുവിച്ചിരുന്നു എന്നാൽ ആരോഗ്യകാരണങ്ങൾ മൂലം അത് വേണ്ടെന്നു വെച്ചു .