NEWS

കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കമായി

തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സർക്കാർ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചതായി ​ഗതാ​ഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്കുമായി ചേർന്ന് വൈക്കിൽ ട്രാക്കിം​ഗ് സിസ്റ്റം നടപ്പിലാക്കാൻ കരാറിലേർപ്പെട്ടു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതിന്റെ തുടർച്ചയെന്നോളം അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകൾ വാങ്ങുന്നതിനുള്ള ടെന്റർ നടപടികളും ആരംഭിച്ചു കഴിഞ്ഞു.

ഇത് കൂടാതെ യാത്രാക്കാർക്ക് സൗകര്യപ്രദമായി ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനൊപ്പം പേയ്മെന്റുകൾ നടത്തുന്നതിനും, വിവിധ മൂല്യത്തിലുള്ള സേവനങ്ങൾ ലഭിക്കുന്നതിനുമുള്ള സ്മാർട്ട് കാർഡുകളും കെ.എസ്.ആർ.ടി.സി ഇതോടൊപ്പം അവതരിപ്പിക്കും. അടുത്ത മാർച്ച് 31 ന് അകം തന്നെ ജി‌പി‌ആര്‍‌എസ്, ആര്‍എഫ്ഐഡി, ബ്ലൂടൂത്ത് തുടങ്ങിയവ ലഭ്യമായ 5500 എണ്ണം ഇടിഎമ്മുകള്‍ കെ‌എസ്‌ആര്‍‌ടി‌സിയിൽ ലഭ്യമാക്കും. രണ്ട് വർഷത്തിനകം പൂർണമായും കമ്പ്യൂട്ടർ വത്കരണം നടത്തുന്ന കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാനും , യാത്രാക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സഞ്ചാര അനുഭവം ലഭ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ഇതിനകം തന്നെ ചീഫ് ഓഫിലെ ശമ്പളം സ്പാർക്കിലേക്ക് മാറ്റിയതായി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. അടുത്ത ജനുവരി 1 മുതൽ എല്ലാ ഡിപ്പോകളിലും സ്പാർക്ക് ഏർപ്പെടുത്താനും, തുടർന്ന് ഏപ്രിൽ 1 മുതൽ സ്പാർക്കിൽ മാത്രം പൂർണമായി സ്പാർക്ക് വഴി മാത്രമാകും ശമ്പളം നൽകുക.

കമ്പ്യൂട്ടർ വത്കണത്തിന്റെ ഭാ​ഗമായി ന്യൂ ജെനറേഷൻ ടിക്കറ്റ് മെഷീനുകളിൽ അടക്കമുള്ള ടെന്ററിൽ പങ്കെടുക്കുന്ന കമ്പിനികൾ ഡാറ്റാ വിശകലനം ചെയ്യുന്നതിനും , ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന തരത്തിലുള്ള അനുബന്ധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകൾ ഉൾപ്പെടെ ലഭ്യമാക്കണമെന്ന് സിഎംഡി അറിയിച്ചു.

ഇതിനോടൊപ്പം പുറത്തിറക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകൾ റീചാർജോ ടോപ്പ് അപ്പോ ചെയ്ത് ഇഷ്ടമുള്ള സൗകര്യം തിരഞ്ഞെടുക്കാൻ കഴിയുന്നതാണ്. ഓണ്‍ ‌ലൈന്‍, കിയോസ്‌ക്കുകള്‍, ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റീചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. കൂടാതെ എയര്‍ ലൈന്‍ ബുക്കിംഗിന് സമാനമായി ഒറ്റയടിക്ക് ഒന്നിലധികം മേഖലകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുമാണ്. ഈ ഇടിഎമ്മുകള്‍ നിലവിലുള്ള ഓണ്‍-ലൈന്‍ പാസഞ്ചര്‍ റിസര്‍ വേഷന്‍ സിസ്റ്റവുമായി (ഒപിആര്‍‌എസ്) സംയോജിപ്പിച്ച് തത്സമയ ബുക്കിംഗ് ലഭ്യമാക്കുമെന്നും സിഎംഡി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റായ keralartc.com ലും ഇ-ടെണ്ടര്‍ വെബ് സൈറ്റായ etenders.kerala.gov.in വെബ്സൈറ്റുലും ലഭ്യമാണ്.

കഴിഞ്ഞ 2013 ൽ കെ.എസ്.ആർ.ടി.സി 5000 ഇലക്ട്രോണിക് ടിക്കറ്റ് മിഷീനുകളാണ് വാങ്ങിയിരുന്നത്. അതിൽ ഉള്ള 3000 രത്തോളം ടിക്കറ്റ് മിഷനുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ മിഷീനുകളോടൊപ്പം 10 രൂപ, മുതലുള്ള റീചാർജ് കാർഡുകളും അവതരിപ്പിക്കും.

ഇനി മുതൽ സീസൺ ടിക്കറ്റ് , പാസുകൾ ,കൺസഷൻ ടിക്കറ്റുകളെല്ലാം കാർഡ് രൂപത്തിലേക്ക് മാറ്റുന്ന ബൃഹത് പദ്ധതിയാണ് കെ.എസ്. ആർ.ടി.സി നടപ്പിലാക്കാൻ പോകുന്നത്.
കച്ചവട സ്ഥാനപങ്ങളിലൂടെ കാർഡുകൾ വിൽക്കാനാകുള്ള സൗകര്യം ഒരുക്കും. രണ്ട് വർഷത്തിനകം കാഷ്ലെസ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കുകയാണ് കെ.എസ്. ആർ.ടി.സിയുടെ ലക്ഷ്യമെന്നും സിഎംഡി അറിയിച്ചു. കെ.എസ്.ആർ.ടി.സി പുറത്തിറക്കുന്ന ഒരു കാർഡിന് 40 രൂപയോളം വിലവരും. കാർഡിൽ പരസ്യങ്ങൾ നൽകാനായാൽ ഈ കാർഡുകൾ ആവശ്യക്കാർക്ക് സൗജന്യമായോ , അല്ലെങ്കിൽ ചെറിയ തുകക്കോ നൽകാനാണ് ഉദ്ദേശിക്കുന്നത്. പരസ്യത്തിലൂടെയാണ് വരുമാനം നേടാൻ ലക്ഷ്യമിടുന്നത്. വാണീജ്യ സ്ഥാപനങ്ങൾക്ക് കാർഡിൽ പരസ്യം ചെയ്യാനാകും. ബാങ്കുകളുമായി ചിപ്പ് എംബർഡ് ചെയ്ത് കഴിഞ്ഞാൽ കാർഡുകൾ ക്രഡിറ്റ്, ഡെബിറ്റ് കാർഡായോ ഉപയോ​ഗിക്കാം. ഘട്ടം ഘട്ടമായി ഒരു കാർഡ് വൺ നേഷൻ എന്ന നിലയിലേക്ക് കാർഡ് ഉയർത്തും.

ഓപ്പൺ ലൂപ്പ് കാർഡ് പൊതുവായി ഉപയോ​ഗിക്കാനായുള്ള പ്രശ്നം കണക്ടിവിക്ടിയാണ് നിലവിലെ പ്രശ്നം . അത് പരിഹരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കണക്ടിവിക്ടി ടെസ്റ്റ് ട്രയൽ നടത്തും. കണക്ടിവിക്ടി ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചാൽ വിശദമായ ട്രയൽ റണിന് ശേഷം ഓപ്പൻ ലൂപ്പ് കാർഡ് തലസ്ഥാനത്ത് സിറ്റി സർവ്വീസിൽ നടപ്പിലാക്കുന്ന കാര്യവും പരി​ഗണനയിൽ ആണ്.

ന്യൂജെനറേഷനിലെ 5500 ഇലക്ട്രോണിക്സ് ടിക്കറ്റ് മിഷനുകൾ
——————————————————————————————-
2013 ൽ കെ.എസ്.ആർ.ടി.സിയിൽ വാങ്ങിയ ഇലക്ട്രോണിക്സ് ടിക്കറ്റ് മിഷനുകളിൽ ബാറ്ററി ചാർജ് ആയിരുന്നു പ്രശ്നം
അത് പരിഹരിക്കാൻ തുടർച്ചയായി ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് നോക്കിയതിന് ശേഷമുള്ള ബാറ്ററി ചാർജ് മനസിലാക്കിയതിന് ശേഷമുള്ള കമ്പിനികൾക്കാവും മുൻ​ഗണന നൽകുക.


ടെന്റർ നടപടികൾ ഇങ്ങനെ

1. ടെക്നിക്കൽ ബിഡ്
2. ഇവാലുവേഷൻ അൻഡ് ഡെമോൻസ്ട്രേഷൻ ( ആ സമയത്ത് ബസുകളിൽ മെഷീൻ ഉപയോ​ഗിച്ച് കണ്ടക്ടർമാർ , സ്റ്റാഫുകൾ എന്നിവരുടെ അഭിപ്രായം കൂടി ടെക്നിക്കൽ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും)
3. സ്പെഷ്യർ എക്സ്പേർട്ടുകളും , ടെക്നിക്കൽ കമ്മിറ്റിയും ചേർന്നുള്ള വിലയിരുത്തൽ
ഇതിന് ശേഷം മാത്രമേ പ്രൈസ് ബിഡ് തുറക്കുകയുള്ളൂ

ഓരോ ഘട്ടത്തിലും തിരഞ്ഞെടുക്കപ്പെടുന്ന കമ്പിനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, പുറത്താക്കുന്ന കമ്പിനികളുടെ പോരായ്മകൾ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

സംസ്ഥാന സർക്കാർ കെ.എസ്. ആർ.ടി.സിയിൽ പൂർണമായി കമ്പ്യൂട്ടറെസേഷൻ നടത്തുന്നതിന് വേണ്ടി 16.98 കോടി രൂപയാണ് അനുവദിച്ചത്. അതിൽ നിന്നാണ് ഇലക്ട്രോണിക് മിഷൻ വാങ്ങുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് 20 കോടി രൂപ കൂടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജി.പി.എസ്. ഘടിപ്പിച്ച കെ.എസ്. ആർ.ടി.സി ബസുകൾ
————————————————————————————

കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകൾക്കും ജി.പി.എസ്. ഘടിപ്പിക്കും. 5500 ജി.പി.എസുകളാണ് ആ​ദ്യഘട്ടത്തിൽ വാങ്ങുന്നത്. അത് ഘട്ടഘട്ടമായാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകളിലേക്കും, രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരത്ത് സിറ്റി സർവ്വീസുകളിലും, മൂന്നാം ഘട്ടത്തിൽ മറ്റ് ജില്ലകളിലെ പ്രാദേശിക സർവ്വീസുകളിലുമാണ് നടപ്പിലാക്കുക. ജി.പി.എസ് ഡേറ്റ ഉപയോ​ഗിച്ച് അനുബന്ധമായ രണ്ട് ആപ്ലിക്കേഷൻ കൂടി പ്രവർത്തിക്കും.

1. പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും,
2. വൈക്കിൽ ട്രാക്കിം​ഗ് സിസ്റ്റവും
അതിൽ വൈക്കിൽ ട്രാക്കിം​ഗ് സിസ്റ്റം കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക്കിന് നൽകാൻ ബോർഡ് യോ​ഗം തീരുമാനിച്ചു.

പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും, വൈക്കിൽ ട്രാക്കിം​ഗ് സിസ്റ്റവും എന്ന സോഫ്റ്റ് വെയർ ഇതിനകം തന്നെ മോട്ടോർ വൈക്കിൾ ഡിപ്പാർട്ട്മെന്റിന് വേണ്ടി തയ്യാറാക്കിയ അതേ ജിഇഎസ് ഫ്ലാറ്റ് ഫോമിലാണ് ഉപയോ​ഗിക്കുന്നത്. സിഡാക്കാണ് മോട്ടോർ വൈക്കിൾ ഡിപ്പാർട്ട്മെന്റിനായി തയ്യാറാക്കി നൽകിയിട്ടുള്ളത്. ഇതിനായിട്ടുള്ള രണ്ടേമുക്കാൽ കോടി രൂപയുടെ കരാർ 405 മത് ബോർഡ് മീറ്റിം​ഗ് അം​ഗീകാരം നൽകി. ഇതിനായി ആവശ്യമായ സോഫ്റ്റവെയറും , എംഐഎസും ഡെവലപ് ചെയ്യുന്നത് കൂടാതെ കെ.എസ്.ആർ.ടി.സിയിലേക്ക് 5 സോഫ്റ്റ് വെയർ പ്രോ​ഗ്രമാർമാരെ നിയോ​ഗിച്ച് മറ്റ് അനുബന്ധ സോഫ്റ്റ് വെയറുകളുടെ പ്രവർത്തനങ്ങളും ആരംഭിക്കും. ഇതോടൊപ്പം തന്നെ സെൻട്രൽ കൺട്രോൾ റൂമും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനായി 75 ലക്ഷം രൂപയും കൂടി ചേർത്ത് രണ്ടേമുക്കാൽ കോടി രൂപക്കാണ് സിഡാക്കുമായി കരാർ .

വിപുലമായ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം

———————————————————————

യാത്രാക്കാർക്ക് ഇതിനായി മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൽ ചെയ്യാം. ആ ആപ്പിൽ ഓരോ വാഹനങ്ങൾ ചലിച്ച് തുടങ്ങുമ്പോൾ തന്നെ ആക്ടീവാകും, വാഹനങ്ങൾ ഓരോ പോയിന്റിൽ കഴിയുമ്പോൾ തന്നെ ആപ്പിൽ അപ്പ് ഡേറ്റായി കാണാം. ഇത് കൂടാതെ ദീർഘ​ദൂര ബസുകളൾക്കുള്ളിൽ ഘടിപ്പിക്കുന്ന ഡിസ്പ്ലേക്കത്തും അടുത്ത ബസ് സ്റ്റോപ്പുകൾ, പോകുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും.
ഇത് കൂടാതെ ബസ് സ്റ്റാൻഡുകളിൽ സ്ഥാപിക്കുന്ന വീഡിയോ വാൾ വഴി ബസുകളുടെ വരവും, പോക്കിനേയും സംബന്ധിച്ചുള്ള വിവരങ്ങളും നൽകും. അടുത്ത 3 വർഷത്തിനകം പ്രതിമാസം 10 കോടി രൂപ വീതം പരസ്യ വരുമാനത്തിൽ കൂടി ലഭിക്കുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം. ഇതിന് വേണ്ടി മോട്ടോർ വാഹന ആക്ടിൽ മാറ്റം വരുത്തേണ്ടിയും വരും. നിലവിൽ ബസിനകത്ത് ഇരിക്കുമ്പോൾ യാത്ര വിവരങ്ങൾ നൽകാനായി ശബ്ദ പരസ്യം നൽകാനാകില്ല. ഇതിന് വേണ്ടി ബസിനകത്ത് 60 ഡെസിബൽ വരെ ശബ്ദം ഉള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് നിയമത്തിനുള്ള നിയമത്തിൽ ഭേദ​ഗതി വരുത്തണമെന്ന് സർക്കാരിനോട് കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചിട്ടുണ്ട്.

ജി.പി.എസ് വന്നാലുള്ള മറ്റ് ​ഗുണങ്ങൾ
———————————————————

പല ബസുകളിൽ ഓഡോ മീറ്റർ പ്രവർത്തിക്കുന്നില്ല. അതിനാൽ ജിപിഎസ് വന്നാൽ ഒരു ബസ് എപ്പോൾ സ്റ്റാർട്ട് ചെയ്തു. എപ്പോൾ നിർത്തി, എത്ര മണിക്കൂർ എത്ര കിലോ മീറ്റർ , ഏത് റൂട്ടിലൂടെ സർവ്വീസ് നടത്തിയെന്നതുൾപ്പെടെ വേ​ഗത്തിൽ ലഭിക്കും. ഇതിനായി തിരുവനന്തപുരത്തെ ആനയറ ടെർമിലനലിൽ സെൻട്രൽ കൺട്രോൾ റൂമും സ്ഥാപിച്ചു. അത് വഴി സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും നിരീക്ഷിക്കും. ഇതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് ഫ്യുവൽ മോണിറ്ററിം​ഗ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ഓരോ ബസിന്റേയും ‍‍ഡീസൽ ടാങ്കിൽ ആർഎഫ്ഐഡി റിം​ഗ് ഘടിപ്പിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡീസൽ പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൽ ബസിന്റെ ‍ഡീറ്റേഴ്സ് എംഐഎസിലേക്ക് മാറും, എത്ര ലിറ്റർ അടിച്ചുവെന്നും അറിയാം. ഇത് ഇപ്പോൽ തന്നെ 65 ഡിപ്പോകളിൽ 20 ഡിപ്പോകളിൽ ലഭ്യമായിട്ടുണ്ട്. ഇത് വഴി ബസുകളിൽ അടിക്കുന്ന ഡീസൽ ഏത് ബസിൽ എത്ര അടിച്ചു എന്നുള്ള കണക്ക് വിവരങ്ങൾ ഇപ്പോൽ ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസിൽ ലഭ്യമായി തുടങ്ങി. സിഡാക്കുമായുള്ള കരാർ അടിസ്ഥാനത്ത് ജിപിഎസ് ഡേറ്റ ഇതുമായി ബന്ധപ്പെടുത്തുമ്പോൾ ഓരോ ബസിനും ഓരോ ദിവസം ലഭിക്കുന്ന മൈലേജും ലഭ്യമാകും. ഇത് വഴി ഡീസൽ ഉപഭോ​ഗത്തിന്റെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ട് വരാനും. അത് വഴി ഉണ്ടായേക്കാവുന്ന നഷ്ടവും കുറക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: