NEWS
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം; പ്രശസ്ത കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂൺ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശൂരിൻ്റെ അലങ്കാര നാമം. കലയ്ക്കും സാഹിത്യത്തിനും സിനിമയ്ക്കുമൊക്കെ നല്ല വളക്കൂറുള്ള മണ്ണ്. പൂരങ്ങളുടെ നാട്…
നൃത്തവും കഥകളിയും സംഗീതവും താളമേളങ്ങളുമൊക്കെ ചാരുത പകരുന്ന ദേശം.
കേരള കലാമണ്ഡലവും സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയുമൊക്കെ തൃശൂരിൻ്റ സാംസ്കാരിക പെരുമയുടെ അടയാളങ്ങളാണ്.
പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ചേര വീണു ചുവന്നിരിക്കുന്നു ഈ സാംസ്ക്കാരിക ഭൂമിക. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും കൊണ്ട് തൃശൂരിൻ്റെ സമാധാന ജീവിതം തകർന്നു. ചുരുങ്ങിയ കാലത്തിനിടയിൽ ഒമ്പതു കൊലപാതകങ്ങൾ..!
ഇതെക്കുറിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂൺ ഇതോടൊപ്പം.