സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാനൊരുങ്ങി എന്‍.ഐ.എ: ചെക്ക് വെച്ച് കസ്റ്റംസ്
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് കോഫെപോസ ചുമത്തിയത്. ഇതോടെ സന്ദീപ് നായര്‍ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കിലിലായിരിക്കും. സന്ദീപ് നായരെ കേസില്‍ മാപ്പ് സാക്ഷിയാക്കാന്‍ എന്‍ഐഎ കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോഴാണ് കഥയില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഉണായത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാനികളായ കെ.ടി റമീസുമായും സ്വപ്‌ന സുരേഷുമായും ബന്ധമുള്ള സന്ദീപ് നായരുടെ രഹസ്യമൊഴി നിര്‍ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. കേസിനെ സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങളും സന്ദീപിന്റെ മൊഴിയിലുണ്ട്. ഈ മൊഴി പരിശോധിച്ച് സന്ദീപിനെ മാപ്പ് സാക്ഷിയാക്കാനുള്ള നീക്കം നടക്കുമ്പോഴായിരുന്നും കസ്റ്റംസ് സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തിയത്. രഹസ്യമൊഴി കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും നല്‍കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനം ബുധനാഴ്ചയുണ്ടാവും