NEWS

വാഹനാപകടം: പുതുപ്പള്ളിയിൽ മൂന്നു പേർക്ക് ദാരുണാന്ത്യം

കോട്ടയം പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ കാറും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.കാഞ്ഞിരപ്പിള്ളി സ്വദേശി ജിൻസ്, അമ്മാവൻ മുരളി, ഇദ്ദേഹത്തിൻ്റെ മകൾ ജലജ എന്നിവരാണ് മരിച്ചത്.

പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ജലജയുടെ മക്കളായ അതുലിനെയും അഷിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

Back to top button
error: