NEWS

5.4 ഇഞ്ച് സൈസ്‌, ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 മിനി

പ്പിളിന്റെ പുത്തന്‍ ഉല്‍പന്നങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു നിമിഷം എല്ലാവരും ഓര്‍ത്തുപോവുന്ന മുഖമാണ് സ്റ്റീവ് ജോബ്‌സിന്റേത്. ഈ ലോകത്തെ തന്നെ മാറ്റിമറിച്ച ടെക്‌നോളജി വിപ്ലവകാരിയായിരുന്നു അദ്ദേഹം. പതിനായിരകണക്കിനു മാധ്യമപ്രവര്‍ത്തരുടെയും മാധ്യമങ്ങളുടെയും എല്ലാം ശ്രദ്ധ എന്താണ് അടുത്തത് ആപ്പിള്‍ പുറത്തുവിടാന്‍ പോകുന്നത് എന്നായിരുന്നു. ഇത്രയും പ്രാധാന്യത്തോടെ പുറത്തിറങ്ങുന്ന മറ്റൊരു ബ്രാന്‍ഡും ടെക്ലോകത്ത് തന്നെ ഇല്ല.

39 വര്‍ഷം മുന്‍പു സ്റ്റീവ് ജോബ്സിന്റെ തലയില്‍ ഒരു ആപ്പിള്‍ വന്നുവീണപ്പോള്‍ മാറിയതു ലോകത്തിന്റെ തലവരയാണ്. ഡിജിറ്റല്‍ സാങ്കേതികതയുടെ മാന്ത്രിക വടികൊണ്ടു സ്റ്റീവ് തൊട്ടപ്പോള്‍ നമ്മുടെ കാഴ്ചയും കേള്‍വിയും എഴുത്തും, ജീവിതം തന്നെയും മറ്റൊന്നായിത്തീര്‍ന്നു. ലോകത്തെ അടിമുടി നവീകരിച്ച മാറ്റത്തിന്റെ പ്രധാന കാരണക്കാരനെന്ന നിലയ്ക്കാവും ‘ആപ്പിള്‍’ ചെയര്‍മാനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്സ് ഓര്‍മയിലും ചരിത്രത്തിലും ജീവിക്കുക. 56 വയസ്സില്‍ സ്റ്റീവ് കണ്ണടയ്ക്കുന്നത് ഒരു മനുഷ്യായുസ്സിന്റെ കര്‍മസാധ്യതകളത്രയും തെളിയിച്ചാണ്

Signature-ad

കംപ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ സംഗീത വ്യവസായങ്ങളെ സാങ്കേതികത കൊണ്ടു പുനര്‍നിര്‍വചിക്കാനും ഐമാക്, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയ എക്കാലത്തെയും പ്രിയപ്പെട്ട ഗാഡ്ജറ്റുകളിലൂടെ ലോകത്തിന്റെ ജീവിതശൈലി തന്നെ മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഓരോ വര്‍ഷവും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന ആപ്പിള്‍ ഇപ്പോഴിത പുതിയ മൊബൈല്‍ പുറത്തിറക്കിയിരിക്കുന്നു. ഐഫോണ്‍ 12 മിനി എന്നാണ് പേര്. ചെറിയ ഫോണ്‍കള്‍ കൈയ്യില്‍ കൊണ്ടുനടക്കാന്‍ താല്‍പ്പര്യമുളളവരെ പ്രതീക്ഷിച്ചാണ് ഈ ഫോണ്‍ വിപണിയിലെത്തുക. 5.4 ഇഞ്ച് സൈസാണ് ഈ ഫോണിന്. സ്റ്റീവ് ജോബ്‌സ് മരിക്കുന്ന കാലഘട്ടം വരെ 3.5-ഇഞ്ച് വലുപ്പമായിരുന്നു ഐഫോണുകള്‍ക്ക് .എന്നാല്‍, ഓരോ വര്‍ഷവും കൂടുതല്‍ വലുപ്പത്തിലുള്ള ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കണ്ടുവന്നത്. എന്നാല്‍, ഇവ കൊണ്ടുനടക്കലും ഉപയോഗിക്കലും പലര്‍ക്കും, പ്രത്യേകിച്ച് ചെറിയ കൈകളുള്ളവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അങ്ങനെയാണ് ഐഫോണ്‍ 12 മിനിയിലേക്ക് എത്തിയത്.

ചെറിയ ഫോണുകള്‍ക്കു കുറച്ചു ഫീച്ചറുകള്‍ നല്‍കുക എന്ന രീതി വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ്. അതിന്റെ കടയ്ക്കലാണ് ആപ്പിളിപ്പോള്‍ കത്തി വച്ചരിക്കുന്നത്. ചെറിയ ഫോണുകള്‍ക്ക് എക്കാലത്തും താരമ്യേന കുറഞ്ഞ വിലയുമാണ് ഈടാക്കി വന്നിരുന്നത്. ചെറിയ ഫോണാണെന്നു കേട്ടപാടെ ഐഫോണ്‍ 12 മിനിയുടെ സ്‌ക്രീന്‍ തീര്‍ത്തും ചെറുതാണെന്നും അനുമാനിക്കേണ്ട. വലുപ്പമുള്ള ഐഫോണായി കണ്ടുവന്ന ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് മോഡലുകളെക്കാള്‍ ഒരു തലമുടി നാരിഴ വലിപ്പക്കുറവേ ഐഫോണ്‍ 12 മിനിക്കുള്ളു എന്ന കാര്യവും മനസില്‍ വയ്ക്കണം. എന്നാല്‍, ഐഫോണ്‍ 7, 8 പ്ലസ് മോഡലുകളെക്കാള്‍ വലുപ്പക്കുറവുണ്ടു താനും.

എന്തായാലും, ഐഫോണ്‍ 12 മിനി തീര്‍ച്ചയായും ചെറിയ ഫോണിന്റെ കരുത്തുറ്റ തിരിച്ചുവരവാണ്.

Back to top button
error: