NEWS

രാഷ്ട്രീയപ്രവേശനം അടിസ്ഥാനരഹിതമായ പ്രചാരണം: വിജയ്‌യുടെ അച്ഛന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തളളി ഇളയദളപതി വിജയ്‌യുടെ അച്ഛന്‍ എസ്.എ.ചന്ദ്രശേഖര്‍

സംവിധായകനും നിര്‍മാതാവുമായ ചന്ദ്രശേഖര്‍ ബി.ജെ.പി.യില്‍ ചേരുമെന്ന പ്രചാരണം സജീവമായതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. പലരും ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി.

2017-ല്‍ ‘മെര്‍സല്‍’ എന്ന വിജയ് ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സംഭാഷണമുണ്ടെന്ന പേരില്‍ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുമ്പ് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയിരുന്ന വിജയ് ഇപ്പോള്‍ ഒരു പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാറില്ലെങ്കിലും സമയമാകുമ്പോള്‍ രാഷ്ട്രീയത്തിലേക്കു വരുമെന്ന തരത്തിലാണ് താരത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: