NEWS
ലൈഫിലെ കോടതി വിധി കുരുക്കായത് സി ബി ഐയ്ക്ക് ,സുപ്രീം കോടതിയെ സമീപിക്കുമോ ?
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്തത് സിബിഐയ്ക്ക് തിരിച്ചടിയായി .യൂണിറ്റാക്കിനെതിരെ അന്വേഷണമാകാം എന്നത് മാത്രമാണ് സിബിഐയ്‌ക്കുള്ള ഏക ആശ്വാസം .
യൂണിറ്റാക്കും എംഡി സന്തോഷ് ഈപ്പനും മാത്രമാണ് നിലവിൽ അന്വേഷണ പരിധിയിൽ .ഇവരിലൂടെ ലൈഫ് മിഷൻ പദ്ധതിയിലേയ്ക്കും സർക്കാരിലേയ്ക്കും കടക്കാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം .അല്ലെങ്കിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം .
വിദേശ സഹായ നിയന്ത്രണ ചട്ടത്തിന്റെ അന്വേഷണം പരിധിയിൽ ഇല്ലെങ്കിൽ അഴിമതിയും ഗൂഢാലോചനയും മാത്രമാകും അന്വേഷണ പരിധിയിൽ .ഇത് പരിശോധിക്കാൻ പോലും രേഖകൾ വേണ്ടി വരും .നിലവിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ രേഖകൾ വിജിലൻസ് പക്കൽ ആകും .സിബിഐയ്ക്ക് രേഖയ്ക്ക് പോലും കോടതിയെ സമീപിക്കേണ്ടി വരുമെന്ന് ചുരുക്കം .