NEWS

ദളിതനെ കൊണ്ട് കാലിൽ വീണു മാപ്പ് പറയിച്ചു ,തൂത്തുക്കുടിയിൽ 7 തേവർ സമുദായക്കാരെ അറസ്റ്റ് ചെയ്തു

തൂത്തുക്കുടിയിൽ ആട് മേച്ചു ജീവിക്കുന്ന ദളിത് സമുദായ അംഗത്തെ കാലിൽ വീണു മാപ്പ് പറയിച്ച സംഭവത്തിൽ 7 തേവർ സമുദായ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു .തൂത്തുക്കുടിയിലെ കായാതാർ ഗ്രാമത്തിൽ ആണ് സംഭവം .പോൾരാജിനെ ജാതീയമായി അധിക്ഷേപിച്ച ശിവശങ്കു തേവരെയും കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത് .

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം എല്ലാവരും അറിഞ്ഞത് .പോൾരാജിന്റെ ആടുകളിലൊന്ന് ശിവശങ്കു തേവരുടെ കന്നുകാലിക്കൂട്ടത്തിൽ കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം .തുടർന്ന് തേവർ സമുദായ അംഗങ്ങൾ പോൾരാജിനെ ജാതീയമായി അധിക്ഷേപിച്ചു .എന്നാൽ പോൾരാജ് എതിർത്തു .പിന്നാലെയാണ് ബലം പ്രയോഗിച്ച് മാപ്പു പറയിച്ചത് .ഈ സംഭവം ഷൂട്ട് ചെയ്യുകയും ചെയ്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button