TRENDING

മോഹൻലാൽ- ബി. ഉണ്ണികൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ചിത്രം

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്നു. മൂവരും നില്‍ക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് രണ്ടര വര്‍ഷംകൊണ്ടാണ്. ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച് മേയില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

മാടമ്പി, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ ചിത്രങ്ങളാണ് ലാലിനെ നായകനാക്കി മുമ്പ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആണ് ഉണ്ണികൃഷ്ണന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മെഗാഹിറ്റ് ചിത്രം മധുരരാജയാണ് ഉദയകൃഷ്ണയുടെ രചനയില്‍ അവസാനം പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രൂസ് ലീ ആണ് ഉദയകൃഷ്ണയുടെ രചനയില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

https://www.facebook.com/Director.Unnikrishnan.B/posts/204467951037565

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button