NEWS

ചിലപ്പോള്‍ നിങ്ങളുടെ ഫോണില്‍ നിന്നും വാട്‌സാപ്പ് മാഞ്ഞു പോയേക്കാം

ആശയവിനിമയ ഉപാധിയായി ഇന്ന് ലോകത്തേറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മാധ്യമമാണ് വാട്‌സാപ്പ്. ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും സന്ദേശമയക്കാമെന്നതും, സുരക്ഷിതമാണെന്നുളളതും വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു. എന്നാലിപ്പോള്‍ നമ്മളില്‍ പലരുടെയും ഫോണില്‍ നിന്നും വാട്‌സപ്പ് നഷ്ടപ്പെട്ടേക്കാം എന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2021 ജവുവരി 1 മുതല്‍ വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരം. ആപ്പിളിന്റെ ഐഒഎസ് 9, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 എന്നിവയ്ക്ക് മുന്‍പെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നെല്ലാം വാട്‌സാപ്പ് മാറ്റപ്പെടും. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ് സേവനം എല്ലാവര്‍ക്കും ലഭ്യമാകാത്ത അവസ്ഥയിലേക്ക് മാറ്റപ്പെടും. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അതിനു മുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് പ്രശ്‌നമുണ്ടാകില്ല. കാലഹരണപ്പെട്ട ഫോണുകള്‍ മാറ്റി പുതിയത് വാങ്ങുകയാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം. കാലത്തിനനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്ന് ആപ്പിള്‍ അധികൃതര്‍ പറഞ്ഞു

Back to top button
error: