NEWS

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ് ,പരാമർശം ഇ ഡി കോടതിയിൽ നൽകിയ ഭാഗിക കുറ്റപത്രത്തിൽ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് ഇ ഡി കോടതിയിൽ .കോടതിയിൽ നൽകിയ ഭാഗിക കുറ്റപത്രത്തിൽ ആണ് ഈ പരാമർശം ഉള്ളത് .സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ നിയമനം ലഭിച്ചത് അന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കരന്റെ സഹായത്താൽ ആണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു .

അഞ്ചോ ആറോ തവണ ശിവശങ്കറിനെ സ്വപ്ന കാണുമ്പോൾ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തിൽ പറയുന്നു .കോൺസുൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിയ്ക്ക് സ്വപ്നയെ അറിയാമായിരുന്നുവെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നുണ്ട് .

സ്വപ്ന സുരേഷിന് ലോക്കർ എടുത്ത് നൽകിയത് ശിവശങ്കർ ആണ് .സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയ 30 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇടാൻ നിർബന്ധിച്ചതും ശിവശങ്കർ ആണ് .ഈ ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കർ സ്വപ്നയുമായും അവരുടെ ചാർട്ടേർഡ് അകൗണ്ടന്റുമായും നടത്തിയ ചാറ്റുകൾ തെളിവായി ഉണ്ടെന്നും ഇ ഡി പറയുന്നു .

സ്വപ്ന ,സരിത്ത് ,സന്ദീപ് നായർ എന്നിവർക്കെതിരെയാണ് ഇ ഡിയുടെ കുറ്റപത്രം .ഇവരുടെ കള്ളപ്പണ ഇടപാടിന് തെളിവുണ്ട് എന്നാണ് ഇ ഡി പറയുന്നത് .303 പേജുള്ള ഭാഗിക കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത് .

Back to top button
error: