വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് പിറന്നാള്‍
വ്യത്യസ്ത ആലാപനശൈലിയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് പിറന്നാള്‍. അന്ധത തന്റെ പരിമിതിയല്ല കരുത്താണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ഗായിക. ദുരിത വഴികളിലൂടെ നടന്നു കയറിയ അതിജീവനത്തിന്റെ കഥയാണ് വിജയലക്ഷ്മിയുടെ ജീവിതം.
മലയാളിയുടെ പ്രാണഗീതമായ യേശുദാസിന് 5-ാം ക്ലാസ്സില്‍ ഗുരുദക്ഷിണ നല്‍കി സംഗീത ലോകത്തേക്ക് പ്രവേശിച്ച വിജയലക്ഷ്മി തന്റെ സ്വരമാധുരി കൊണ്ടും ആലാപന വൈവിദ്ധ്യം കൊണ്ടും സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു.
അമ്മയുടെ കൈപിടിച്ച് അരങ്ങിലെത്തി അച്ഛന്റെ ഗായത്രീവീണയിലൂടെ ശ്രുതിമീട്ടി പാടുന്ന വിജയലക്ഷ്മി സംഗീതാസ്വാദകരുടെ മനംകവര്‍ന്നത് പെട്ടെന്നാണ്. സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയിപ്പിച്ചു. അഞ്ച് മണിക്കൂര്‍ കൊണ്ട് 69 ഗാനങ്ങള്‍ക്ക് ശ്രുതി മീട്ടി ലോകറെക്കോര്‍ഡില്‍ ഇടം നേടിയത് വിജയലക്ഷ്മിയെ സംബന്ധിച്ചിടത്തോളം ചെറിയ അംഗീകാരമല്ല.
ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച വിജയലക്ഷ്മിയുടെ പിറന്ന നാള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആയിരുന്നു. എന്നാല്‍ ജനിച്ച ദിനം ഒക്ടോബര്‍ ഏഴിനാണ്.സംഗീതവാസന ജന്മനാ കിട്ടിയ വിജയലക്ഷ്മി ഇന്ന് മലയാള പിന്നണിഗാനരംഗത്തെ ഒരു അഭിവാജ്യഘടകമായി മുന്നേറുന്നു.
അച്ഛനമ്മമാര്‍ വിജി എന്ന വാത്സല്യത്തോടെ വിളിക്കുന്ന വൈക്കം വിജയലക്ഷ്മി തന്റെ സംഗീത ജീവിതത്തെക്കുറിച്ച് ന്യൂസ്‌ദെന്‍നോടു സംസാരിക്കുന്നു.
FacebookWhatsAppTwitterTelegramEmailSMSGmailPinterestShare