NEWS

നടന്‍ ടൊവിനോ തോമസിന് പരിക്ക്; ഐസിയുവില്‍ നിരീക്ഷണത്തില്‍

ടന്‍ ടൊവിനോ തോമസിന് പരിക്ക്. കള എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വയറിനേറ്റ ചവിട്ടാണ് പരിക്കിന് കാരണം.

Signature-ad

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് താരം ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്.

അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണ്. മാത്രമല്ല ടൊവീനോ തോമസ്, രോഹിത്ത്, അഖില്‍ ജോര്‍ജ് എന്നിവര്‍ സഹനിര്‍മ്മാതാക്കളുമാണ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് യദു പുഷ്‌കരനും രോഹിത് വിഎസും ചേര്‍ന്നാണ്. ചിത്രത്തില്‍ ലാല്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്,

Back to top button
error: