NEWS

രാഹുലിനെ ഹരിയാന തടയില്ല ,ട്രാക്ടർ റാലി ഇന്ന് ഹരിയാനയിൽ എത്തും

കർഷക ബില്ലുകൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ട്രാക്ടർ റാലി ഇന്ന് ഹരിയാനയിൽ എത്തും .എന്നാൽ റാലി ഹരിയാനയിൽ പ്രവേശിക്കുന്നത് സർക്കാർ തടയില്ല .നേരത്തെ റാലി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന് പറഞ്ഞ് സർക്കാർ തടയുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

“രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലിയെ സർക്കാർ തടയില്ല .വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സർക്കാരിന് താൽപര്യം ഇല്ല .എന്നാൽ ക്രമസമാധാന നില തകരാതെ നോക്കേണ്ടത് സർക്കാരിന്റെ കടമയാണ് .”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി .കോൺഗ്രസ് തന്ത്രങ്ങൾ ഹരിയാനയിലെ കർഷകർക്ക് അറിയാമെന്നും അവരെ വഴി തെറ്റിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു .

രണ്ടു ദിവസമാണ് രാഹുൽ ഗാന്ധി ഹരിയാനയിൽ റാലി നടത്തുക .രാഹുലിന്റെ റാലിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങൾ ആണ് സംസ്ഥാന കോൺഗ്രസ് നടത്തുന്നത് .സംസ്ഥാന പ്രസിഡണ്ട് കുമാരി ഷെൽജ ,മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ ഹുഡ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ആണ് ഒരുക്കങ്ങൾ നടത്തുന്നത് .

Back to top button
error: