ഹത്രാസ് കേസിൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം :പൊതുതാത്പര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഹത്രാസ് കേസിൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന :പൊതുതാത്പര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും .ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിൽ ആണ് കേസ് കേൾക്കുക .
വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയോ കേസിനു മേൽനോട്ടം വഹിക്കണം എന്നാണ് പൊതുതാത്പര്യ ഹർജിയിലെ ആവശ്യം .വിചാരണ കോടതി ഉത്തർ പ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്നും ആവശ്യമുണ്ട് .
അതേസമയം കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുക നിർഭയ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ എ പി സിങ് ആകും .അഖില ഭാരതീയ ക്ഷത്രീയ മഹാസഭാ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജ മാനവേന്ദ്ര സിങ് പ്രതികൾക്ക് വേണ്ടി ഹാജരാകാൻ എ പി സിങിനോട് അഭ്യർത്ഥിച്ചു .എ പി സിംഗിന്റെ ഫീസിനായി ക്ഷത്രിയ മഹാസഭാ ധാരാളം പണം ശേഖരിച്ചതായി രാജ മാനവേന്ദ്ര സിങ് അറിയിച്ചു .
അതേസമയം ഹത്രാസ് പ്രക്ഷോഭത്തെ അടിച്ചമർത്താൻ യുപി സർക്കാർ നടപടി തുടരുകയാണ് .രാജ്യദ്രോഹം അടക്കമുള്ള കുറ്റം ചുമത്തി 19 കേസുകൾ ആണ് പോലീസ് ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടുള്ളത് .