അടുത്ത 48 മണിക്കൂർ വളരെ നിർണായകമെന്നു ഡോക്ടർമാർ,വളരെ മെച്ചമുണ്ടെന്നു ട്രംപ്

കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ഉള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻറെ ആരോഗ്യ നില അടുത്ത 48 മണിക്കൂർ വരെ നിർണായകമെന്നു ഡോക്ടർമാർ .അതേസമയം നല്ല മെച്ചമുണ്ടെന്നാണ് ട്രംപിന്റെ പ്രതികരണം .

“ഇപ്പോൾ നല്ല സുഖം തോന്നുന്നു .ഇതൊന്നു കഴിഞ്ഞു കിട്ടാൻ ഞങ്ങൾ എല്ലാവരും ശ്രമിക്കുന്നു .അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ എനിക്ക് വേഗം മടങ്ങിവന്നെ മതിയാകൂ .”ട്വിറ്ററിൽ ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തു .

ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം എന്ന് തന്നെയാണ് ആശുപത്രിവൃത്തങ്ങൾ അനൗദ്യോഗികമായി പുറത്ത് വിടുന്ന വിവരങ്ങൾ .എന്തായാലും വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതോടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്ട് .

Leave a Reply

Your email address will not be published. Required fields are marked *