പെൺമക്കളിൽ മൂല്യങ്ങൾ വളർത്തിയാൽ ഹത്രാസ് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമെന്ന് ബിജെപി എംഎൽഎ

മാതാപിതാക്കൾ പെൺകുട്ടികളിൽ മൂല്യങ്ങൾ വളർത്തിയാൽ ഹത്രാസ് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് .ബലിയയിൽ നിന്നുള്ള എംഎൽഎ ആണ് സുരേന്ദ്ര സിങ് .

“ഇത്തരം സംഭവങ്ങൾ മൂല്യങ്ങൾ കൊണ്ട് ഒഴിവാക്കാൻ മാത്രമേ കഴിയൂ .പരിദേവനങ്ങൾ കൊണ്ടോ ആയുധങ്ങൾ കൊണ്ടോ ഒഴിവാക്കാൻ ആകില്ല .മാതാപിതാക്കൾ പെൺമക്കളിൽ മൂല്യങ്ങൾ വളർത്തണം . സർക്കാരും മൂല്യങ്ങളും കൂടി ചേർന്നാൽ മാത്രമേ രാജ്യം സുന്ദരമാകൂ .”സുരേന്ദ്ര സിംഗിനെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി ആയാണ് തികച്ചും പ്രതിലോമകരമായ പ്രസ്താവന ബിജെപി എംഎൽഎ നടത്തിയത്.

അതേസമയം ഹത്രാസ് സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു .രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് സംഘം ഹത്രാസിലെ ഇരയുടെ കുടുംബത്തെ സന്ദർശിച്ചതിനു പിന്നാലെ ആയിരുന്നു ഉത്തരവ് .

Leave a Reply

Your email address will not be published. Required fields are marked *