NEWS

മരിച്ചിട്ടും ക്രൂരത ,ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ബിജെപി ഐടി സെൽ മേധാവി

ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ .ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി മറ്റൊരു വ്യക്തിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതാണ് വിഡിയോയിൽ ഉള്ളത് .

തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ശ്രമത്തെ ചെറുക്കാൻ ശ്രമിച്ചുവെന്നും അപ്പോൾ തന്റെ കഴുത്തു ഞെരിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നും പെൺകുട്ടി പറയുന്നുണ്ട് .എ എം യുവിന് പുറത്ത് വെച്ചാണ് സംഭാഷണം .പെൺകുട്ടി കുറ്റകൃത്യത്തെ വർണ്ണിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഐടി മേധാവി മുന്നോട്ട് വെക്കുന്നു .

Back to top button
error: