“ഡോ അനൂപിനെ രാഷ്ട്രീയക്കാർ വന്നു ഭീഷണിപ്പെടുത്തി ,കാണാതായി “

സ്വകാര്യ ആശുപത്രി ഉടമ 35 കാരൻ ഡോ അനൂപിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു .അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത് .കിളികൊല്ലൂർ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത് .

അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കൾ ,ആശുപത്രി ജീവനക്കാർ തുടങ്ങിയവരിൽ നിന്ന് പോലീസും മൊഴിയെടുക്കും .ഡോക്ടർക്കും കുടുംബത്തിനുമെതിരെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും അന്വേഷണം ഉണ്ടായേക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു .

കഴിഞ്ഞ ദിവസമാണ് അനൂപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .രാഷ്ട്രീയക്കാരിൽ ചിലർ അനൂപിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു .പിന്നാലെ അനൂപ് അപ്രത്യക്ഷനായി .അനൂപിനെ കാണാൻ ഇല്ലെന്നു കാട്ടി ഭാര്യ ഈസ്റ്റ് പോലീസിൽ പരാതി നൽകി .പിന്നാലെ ഡോക്ടറെ വർക്കലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു .

ഡോ അനൂപിന്റെ ഉടമസ്ഥതയിൽ ഉള്ള ആശുപത്രിയിൽ 7 വയസുകാരിയുടെ കാലിനെ വളവ് മാറ്റാൻ ശസ്ത്രക്രിയ ചെയ്തിരുന്നു .എന്നാൽ കുട്ടിയ്ക്ക് ശസ്ത്രക്രിയക്കിടയിൽ ഹൃദയാഘാതം ഉണ്ടായി .മരണകാരണം അറിയണം എന്നാവശ്യപ്പെട്ടു ബന്ധുക്കൾ പോലീസിൽ പരാതി നൽകി .ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കാനും ശ്രമം ഉണ്ടായി .മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട് ലഭിക്കണം .

Leave a Reply

Your email address will not be published. Required fields are marked *