യോഗിയുടെ സ്വന്തം ഉത്തർ പ്രദേശ് സ്ത്രീപീഡനങ്ങളുടെ വിളനിലം

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ സ്ത്രീപീഡനങ്ങൾ വർധിക്കുന്നു .ആറു മാസത്തിനുള്ളിൽ അയ്യായിരത്തിൽ അധികം സ്ത്രീപീഡനങ്ങൾ ആണ് ഉത്തർ പ്രദേശിൽ നടന്നത് എന്നാണ് ദേശീയ വനിതാ കമ്മീഷന്റെ മാത്രം റിപ്പോർട്ട് .മാർച്ച് മുതൽ സെപ്തംബർ 20 വരെ ദേശീയ വനിതാ കമ്മീഷനു മാത്രം ലഭിച്ചത് 5470 പരാതികൾ ആണ് .

കോവിഡ് കാലത്ത് യുപിയിൽ സ്ത്രീപീഡനങ്ങൾ വർധിക്കുകയാണ് .ലോക്ക്ഡൗൺ ആരംഭിച്ച മാർച്ചിൽ 699 പരാതികൾ ആണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത് .ഏപ്രിലിൽ 159, മേയിൽ 530, ജൂണിൽ 876, ജൂലായിൽ 1461, ഓഗസ്റ്റിൽ 966, സെപ്റ്റംബറിൽ 600 എന്നിങ്ങനെ പരാതികൾ ലഭിച്ചു .

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കഴിഞ്ഞ വർഷവും യുപി തന്നെയായിരുന്നു മുന്നിൽ .59,853 സ്ത്രീപീഡന കേസുകൾ കഴിഞ്ഞ വര്ഷം രെജിസ്റ്റർ ചെയ്തുവെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *