വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

ഹൈദരബാദ്: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. ഹേമന്ത് വ്യാസ് (28) നെയാണ് ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹേമന്തിന്റെ ഭാര്യ അവന്തിയുടെ പിതാവ് ഡി.ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന എന്നിവര്‍ ഉള്‍പ്പെടെ 14പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 24നായിരുന്നു കേസിാസ്പദമായ സംഭവം. എന്നാല്‍ സംഭവം പുറംലോകമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്.

ജൂണ്‍ 10 നായിരുന്നു ഹേമന്ത് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടര്‍നന്ന് വീട്ടുകാര്‍ അറിയാതെ ഹൈദരാബാദില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ ഹൈദരാബാദില്‍ താമസമാക്കിയ വിവരം അറിഞ്ഞ അവന്തിയുടെ മാതാപിതാക്കളും ബന്ധുക്കളും വീട്ടിലെത്തുകയും ഇരുവരേയും വലിച്ചിഴച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. വഴിയില്‍ വെച്ച് കാറുമാറി കയറുന്നതിനിടയില്‍ രക്ഷപ്പെട്ട അവന്തി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ 20 കിലോമീറ്റര്‍ അകലെ നിന്ന് പോലീസിന് ഹേമന്തിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ഹേമന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജാതിയുടെ പേരില്‍ നടന്ന ദുരഭിമാന കൊലയാണിതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *