യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി

യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ പ്രകടനങ്ങള്‍ വിലയിരുത്തിയുളള പുരസ്‌കാരങ്ങളില്‍ മികച്ച പുരുഷ താരത്തിനുളള പുരസ്‌കാരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കി. ബയോണ്‍ മ്യൂണിക്കിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായകമായത് ലെവന്‍ഡോസ്‌കിയുടെ പ്രകടനമയിരുന്നു.

മികച്ച സ്‌ട്രൈക്കര്‍ക്കുളള പുരസ്‌കാരവും ലെവന്‍ഡോസ്‌കിക്കാണ്. മാത്രമല്ല
ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് താരം നേടിയത്. ബുണ്ടസ് ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും ജര്‍മന്‍ കപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും താരം സ്വന്തമാക്കിയിരുന്നു.

യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ്. കഴിഞ്ഞ സീസണില്‍ വോള്‍ഫ്സ്ബര്‍ഗിന്റെ താരമായിരുന്ന ഹാര്‍ഡര്‍ ഈ സീസണിലാണ് ചെല്‍സിയിലേക്കെത്തിയത്. നേരത്തെ 2017-18 സീസണിലും ഹാര്‍ഡര്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിനാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം. ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യൂറാണ് മികച്ച വനിതാ പരിശീലക. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബയേണിന്റെ ജര്‍മന്‍ താരം മാനുവല്‍ നൂയര്‍ക്കാണ്. മികച്ച വനിതാ ഗോള്‍കീപ്പര്‍ സറാഹ് ബൗഹാദിക്കാണ് .

Leave a Reply

Your email address will not be published. Required fields are marked *