അനുരാഗ് കശ്യാപ് ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലെത്തി
മുംബൈ: നടിയുടെ പീഡനപരാതിയെ തുടര്‍ന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യാപ് ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലെത്തി.
സെപ്റ്റംബര്‍ 22നാണ് നടി കശാപിനെതിരെ പീഡനപരാതിയുമായി എത്തിയത്. എന്നാല്‍ കേസ് അടിസ്ഥാനരഹിതമെന്നാണ് അനുരാഗ് പ്രതികരിക്കുന്നത്.
നടി കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത്സിങ് കോഷാരിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യുന്നതിന് വേണ്ടി കശ്യാപിനെ വിളിപ്പിച്ചത്.
കശ്യപിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള ആര്‍പിഐ പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നു കേന്ദ്രമന്ത്രി മുന്നറിയിപ്പു നല്കി.
കശ്യപിന്റെ അറസ്റ്റ് നീളുന്നത് ചോദ്യം ചെയ്ത നടി നടപടിയുണ്ടായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നു പറഞ്ഞിരുന്നു. അതേ സമയം, സംഭവത്തില്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി കുടുംബവും നിരവധി നടിമാരും സിനിമാ പ്രവര്‍ത്തകരുമാണ് രംഗത്ത് വന്നത്.