ഇഷ്ടതാരത്തിനൊപ്പം ലോകേഷ് കനകരാജ്

തമിഴ് സിനിമ ലോകത്തെ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി എന്നീവയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ്. തനിക്കേറ്റവും പ്രീയപ്പെട്ട, തന്നെ സിനിമ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കമല്‍ഹാസനെ നായകനാക്കിയാണ് ലോകേഷ് കനകരാജ് പുതിയ സിനിമ സംവിധ്ാം ചെയ്യുന്നത്. രാജ് കമലല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൈതിക്ക് ശേഷം വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത മാസ്റ്റര്‍ ചിത്രീകരണത്തിന് തയ്യാറായപ്പോഴാണ് അവിചാരിതമായി കൊറോണ രംഗപ്രവേശനം ചെയ്തത്. അതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സംവിധായകനും നിര്‍മ്മാതാവും തന്നെ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം തീയേറ്ററില്‍ എത്തുമെന്ന് പ്രേക്ഷകരെ അറിയിച്ചിരുന്നു.

കൈതി എന്ന ചിത്രത്തിന്റെ വന്‍വിജയത്തിന് ശേഷം ലോകേഷ് കനകരാജിനായി വലിയ പ്രൊഡക്ഷന്‍ കമ്പിനികളാണ് അണിയറയില്‍ കാത്തിരുന്നത്. കൂട്ടത്തില്‍ കൈതി 2 ഉണ്ടാകുമെന്നും ലോകേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ടാണ് ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *